Advertisement
 
 
 

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തും പുറത്തായി. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ വെല്ലുവിളികള്‍ അവസാനിച്ചു. ജപ്പാന്‍ താരം കെന്റോ മൊമൊട്ട 12-21, 16-21 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരത്തെ വീഴ്ത്തി. മൊമൊട്ടയ്ക്കെതിരെ തുടര്‍ച്ചയായ എട്ടാം പരാജയമാണ് ശ്രീകാന്ത് ഏറ്റുവാങ്ങിയത്. കഴിഞ്ഞദിവസം വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍ പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷ ശ്രീകാന്തായിരുന്നു. 

എന്നാല്‍, പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ട് സെറ്റിലും ജാപ്പനീസ് താരം ശ്രീകാന്തിനെതിരെ വ്യക്തമായ മേധാവിത്വത്തോടെയാണ് മുന്നേറിയത്. ഓള്‍ ഇംഗ്ലണ്ടില്‍ നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ശ്രീകാന്തിന് തോല്‍വിയായിരുന്നു ഫലം.

Advertisement
Advertisement