ഒന്നാം ഏകദിനം: ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്ത് ആരോണ്‍ ഫിഞ്ച്

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ടോസ്. ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആഷ്ടണ്‍ ടേര്‍ണര്‍ ഈ കളിയിലൂടെ ഓസീസിനായി അരങ്ങേറ്റം കുറിച്ചു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. നേരത്തേ നടന്ന ടി20 പരമ്പരയിലേറ്റ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യം കൂടി കോലിപ്പടയ്ക്കുണ്ട്. രണ്ടു മല്‍സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്റെ ആദ്യത്തെ ടി20 പരമ്പരനേട്ടം കൂടിയായിരുന്നു ഇത്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ. 

ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ കവാജ, മാര്‍ക്കസ് സ്റ്റോയ്ണിസ്, പീറ്റര്‍ ഹാന്‍ഡ്സോംബ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്സ് കറേ, നതാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജാസണ്‍ ബെറന്‍ഡോര്‍ഫ്.