പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; പി വി സിന്ധുവിലൂടെ ഹൈദരാബാദ് സ്മാഷേഴ്‌സിന് ജയം

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സ് അഹമ്മദാബാദ് സ്മാഷേഴ്‌സിന് 4-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. ഇന്ത്യന്‍താരം പിവി സിന്ധുവിന്റെ മിന്നുന്ന പ്രകടനമാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സ് ഹൈദരാബാദിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
 
ക്രിസ്റ്റി ഗില്‍മോറിനെതിരെ സിന്ധു കാട്ടിയ മികവാണ് മത്സരത്തിന്റെ സവിശേഷത. രണ്ടു സെറ്റുകളില്‍ 14-14 എന്ന നിലയില്‍ ഇരുവരും തുല്യതയിലെത്തിയെങ്കിലും പരിചയസമ്പന്നതയും മനസാന്നിധ്യവും സിന്ധുവിന് തുണയായി. 15-14, 12-15, 15-14 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഓരോ പോയന്റിനുമായി ഇരു താരങ്ങളും കടുത്തപോരാട്ടമാണ് നടത്തിയത്.