ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോറുമായി ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസിലന്‍ഡ് എ യ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റിന് 467 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. പത്താം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
 
ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരവസരത്തില്‍ കളി കൈയ്യടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിലെ കൂട്ടുകെട്ട് പ്രതീക്ഷ തകര്‍ത്തു. 357 റണ്‍സിന് ഒന്‍പതാം വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ 458 റണ്‍സെടുത്തിട്ടും വിക്കറ്റ് നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ന്യൂസിലന്‍ഡിന്റെ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ സേത്ത് റാന്‍സ് 57 പന്തില്‍ 69 റണ്‍സെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചു. പതിനൊന്നാമനായ ബ്ലെയര്‍ ടിക്‌നര്‍ 30 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ന്യൂസിലന്‍ഡിനായി ഹാമിഷ് റുഥര്‍ഫോര്‍ഡ്(114) സെഞ്ച്വറി നേടി.