യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക; ഫൈനലില്‍ എതിരാളി സെറീന വില്യംസ്

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമെന്ന ബഹുമതി നവോമി ഒസാക സ്വന്തമാക്കി. ഫൈനലിൽ അമേരിക്കയുടെ മാഡിസണ്‍ കീസിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്കയുടെ ജയം. സ്കോർ: 6-2,6-4. അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക ഫൈനലില്‍ നേരിടുന്നത്. 
 
ലാത്‌വിയൻ താരം അനാസ്താസ്യ സെവസ്തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലിൽ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനാണ് ഒസാക ഒരുങ്ങുന്നത്. അതേസമയം, മുപ്പത്തിയൊന്നാം ഗ്രാൻഡ്സ്ലാം ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ജയിച്ചാൽ മാർഗററ്റ് കോർട്ടിന്‍റെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റിക്കാർഡിനൊപ്പം എത്താനാവും.