അടുത്ത സൂപ്പർസ്റ്റാർ സഞ്ജു സാംസണാണ്; മലയാളി താരത്തെ പുകഴ്ത്തി ഷെയ്ൻ വോൺ

കേരള താരം സഞ്ജു സാംസണെ പ്രശംസിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനും ഓസീസ് ഇതിഹാസ താരവുമായ ഷെയ്ന്‍ വോണ്‍ രംഗത്. സഞ്ജുവിനെ അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് വിശേഷിപ്പിച്ചത്. ‘സഞ്ജു സാംസണ്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഇയാളായിരിക്കും. അവനെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഈ ദിവസം തെളിയിച്ചിരിക്കുന്നു’ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

45 പന്തില്‍ നിന്നു പുറത്താകാതെ 92 റണ്‍സായിരുന്നു സഞ്ജു ഇന്നലെ നേടിയിരുന്നത്. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. അതോടെ ഐ.പി.എലിലെ ഏറ്റവുമധികം സിക്സുകളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍.