"ആറിൽ മുങ്ങി" അർജന്റീന: ഇസ്കോക്ക് ഹാട്രിക്.

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അർജന്റീനക്ക് നാണം കേട്ട തോൽവി. സ്പെയിനിനോട് ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. അർജന്റീനക്ക് ദുസ്വപ്നം സമ്മാനിച്ച മത്സരത്തിൽ റയൽ മാഡ്രിഡ് തരാം ഇസ്കോ ഹാട്രിക് നേട്ടം സ്വന്തമാക്കി.ഡിയാഗോ കോസ്റ്റ, തിയാഗോ അല്‍സന്റാര, അസ്പാസ് എന്നിവരും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. നിക്കോളാസ് ഒട്ടമണ്ടി അര്‍ജന്റീനയുടെ ഗോള്‍ കണ്ടെത്തി.
മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവത്തിൽ കളിക്കാനിറങ്ങിയ  അര്‍ജന്റീനക്ക് 12-ാം മിനിറ്റില്‍ ആദ്യ ഗോൾ വഴങ്ങേണ്ടി വന്നു. കോസ്റ്റയുടെ ഗോളില്‍ സ്‌പെയിന്‍ ലീഡ് നേടി. പിന്നീട് 27-ാം മിനിറ്റില്‍ ഇസ്‌കോ സ്‌പെയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 12 മിനിറ്റിന് ശേഷം ഒട്ടമണ്ടിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കി. എന്നാൽ അർജന്റീനക്ക് ദുരന്തം കാത്തിരുന്നത് രണ്ടാം പാദത്തിലായിരുന്നു.
 
52-ാം മിനിറ്റില്‍ ഇസ്‌കോയും മൂന്നു മിനിറ്റിന് ശേഷം തിയാഗോയും സ്‌പെയിനിനായി ലക്ഷ്യം കണ്ടു. പിന്നീട് അസ്പാസ് 73-ാം മിനിറ്റില്‍ സ്‌പെയിനിന്റെ അഞ്ചാം ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും വല ചലിപ്പിച്ച് ഇസ്‌കോ ഹാട്രിക് തികച്ചു. 
 
ഒന്നാം ഗോളി സെർജിയോ റാമോസിന് കളിയുടെ ആദ്യപകുതിയിൽ പരിക്കേറ്റു മാറേണ്ടി വന്നതും അർജന്റീനക്ക് വിനയായി.