ക്യാപ്റ്റൻ നയിച്ചു; ദക്ഷിണാഫ്രിക്കയിൽ ചരിത്രം രചിച്ച് ഇന്ത്യൻ ടീം

 
ക്യാപ്റ്റൻ നയിച്ചു;  ദക്ഷിണാഫ്രിക്കയിൽ ചരിത്രം രചിച്ച് ഇന്ത്യൻ ടീം
 
ത​കർ​‌​പ്പൻ സെ​ഞ്ച്വ​റി​യു​മാ​യി മു​ന്നിൽ നി​ന്ന് ന​യി​ച്ച നാ​യ​കൻ വി​രാ​ട് കൊ​ഹ്‌​ലി​യു​ടെ മി​ക​വിൽ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് ജ​യം. ഇ​തോ​ടെ ആ​റ് മ​ത്സ​ര​ങ്ങൾ ഉൾ​പ്പെ​ട്ട പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 3​-0​ത്തി​ന് മു​ന്നി​ലെ​ത്തി. പ​ര​മ്പര ന​ഷ്ട​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഈ ജ​യ​ത്തോ​ടെ ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞു. 124 റൺ​സി​നാ​ണ് കേ​പ്‌ടൗൺ വേ​ദി​യായ മ​ത്സ​ര​ത്തിൽ ഇ​ന്ത്യ​യു​ടെ ജ​യം. ര​ണ്ടാം ഏ​ക​ദി​ന​ത്തിൽ ആ​തി​ഥേ​യ​രെ കു​ഴ​ക്കിയ സ്പിൻ ദ്വ​യ​ങ്ങ​ളായ കുൽ​ദീ​പ് യാ​ദ​വും യൂ​സ്വേ​ന്ദ്ര ച​ഹാ​ലും ഇ​ന്ന​ലെ​യും ഇ​ന്ത്യൻ വി​ജ​യ​ത്തിൽ നിർ​ണാ​യക പ​ങ്കു​വ​ഹി​ച്ചു.
 
മി​​​ന്നു​​​ന്ന ഫോ​​​മിൽ ത​​​ന്റെ 34​​​-ാം ഏ​​​ക​​​ദിന സെ​​​ഞ്ച്വ​​​റി കു​​​റി​​​ച്ച കൊ​​​ഹ്‌​​​ലി ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങിയ ഇ​​​ന്ത്യ​​​യെ നി​​​ശ്ചിത 50 ഒാ​​​വ​​​റിൽ 303​​​/6 എ​​​ന്ന സ്കോ​​​റി​​​ലെ​​​ത്തി​​​ച്ചു. മ​റു​പ​ടി​ക്കി​റ​ങ്ങിയ ദ​ക്ഷി​ണാ​ഫ്രി​ക്ക 40 ഓ​വ​റിൽ 179 റൺ​സി​ന് ആൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 159 പ​​​ന്തു​​​ക​​​ളിൽ നി​​​ന്ന് 12 ബൗ​​​ണ്ട​​​റി​​​ക​​​ളു​​​ടെ​​​യും ര​​​ണ്ട് സി​​​ക്‌​​​സു​​​ക​​​ളു​​​ടെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ 160 റൺ​​​സാ​​​ണ് വി​​​രാ​​​ട് പു​​​റ​​​ത്താ​​​കാ​​​തെ നേ​​​ടി​​​യ​​​ത്. 63 പ​​​ന്തിൽ 12 ബൗ​​​ണ്ട​​​റി​​​യ​​​ട​​​ക്കം 76 റൺ​​​സ് നേ​​​ടു​​​ക​​​യും കൊ​​​ഹ്‌​​​ലി​​​ക്കൊ​​​പ്പം 140 റൺ​​​സ് ര​​​ണ്ടാം വി​​​ക്ക​​​റ്റിൽ കൂ​​​ട്ടി​​​ച്ചേർ​​​ക്കു​​​ക​​​യും ചെ​​​യ്ത ശി​​​ഖർ ധ​​​വാൻ ഒ​​​ഴി​​​കെ​​​യു​​​ള്ള ഇ​​​ന്ത്യൻ താ​​​ര​​​ങ്ങ​​​ളൊ​​​ന്നും ഫോ​​​മി​​​ലേ​​​ക്ക് ഉ​​​യർ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും കൊ​​​ഹ്‌​​​ലി​​​യു​​​ടെ  ഇ​​​ന്നിം​​​ഗ്സ് മാ​​​ത്രം മ​​​തി​​​യാ​​​യി​​​രു​​​ന്നു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ വി​​​റ​​​പ്പി​​​ക്കാൻ.
 
ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി ആ​​​ദ്യ ഒാ​​​വ​​​റിൽ ഒാ​​​പ്പ​​​ണർ രോ​​​ഹി​​​ത് ശർ​​​മ്മ​​​യെ (0) സ്കോർ ബോർ​​​ഡ് തു​​​റ​​​ക്കും മു​​​മ്പേ ന​​​ഷ്ട​​​മായ ഇ​​​ന്ത്യ​​​യെ വി​​​രാ​​​ടും ധ​​​വാ​​​നും ചേർ​​​ന്ന് പ​​​തി​​​യെ മു​​​ന്നോ​​​ട്ടു​​​ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 10​​​-ാം ഒാ​​​വ​​​റിൽ 50 ക​​​ട​​​ന്ന ഇ​​​ന്ത്യ 18​​​-ാം ഒാ​​​വ​​​റിൽ നൂ​​​റി​​​ലെ​​​ത്തി. ടീം സ്കോർ 140 ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ധ​​​വാൻ ഡു​​​മി​​​നി​​​യു​​​ടെ പ​​​ന്തിൽ മാർ​​​ക്ര​​​മി​​​ന് ക്യാ​​​ച്ച് നൽ​​​കി മ​​​ട​​​ങ്ങി​​​യ​​​ത്.
 
തു​​​ടർ​​​ന്ന് ര​​​ഹാ​​​നെ (11) പ്ര​​​തീ​​​ക്ഷ​​​യു​​​ണർ​​​ത്തി​​​യെ​​​ങ്കി​​​ലും ഡു​​​മി​​​നി​​​ക്ക് ഇ​​​ര​​​യാ​​​യി മ​​​ട​​​ങ്ങി. ഇ​​​റ​​​ങ്ങിയ ഉ​​​ടൻ സി​​​ക്‌​​​സ​​​ടി​​​ച്ച ഹാർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യും (14) വൈ​​​കാ​​​തെ തി​​​രി​​​ച്ചു​​​ന​​​ട​​​ന്നു. ധോ​​​ണി (10​​​), കേ​​​ദാർ യാ​​​ദ​​​വ് (1) എ​​​ന്നി​​​വ​​​രും പ​​​ര​​​മ്പ​​​ര​​​യിൽ കി​​​ട്ടിയ ആ​​​ദ്യ അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോൾ ഭു​​​വ​​​നേ​​​ശ്വർ കു​​​മാർ പു​​​റ​​​ത്താ​​​കാ​​​തെ 16 റൺ​​​സു​​​മാ​​​യി കോഹ്ലിക്ക് കൂ​​​ട്ടു​​​നി​​​ന്നു. മ​​​റു​​​പ​​​ടി​​​ ബാറ്റിങിനിറങ്ങിയ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​യെ 4 വി​ക്ക​റ്റ് വീ​തം നേ​ടിയ കുൽ​ദീ​പും ച​ഹാ​ലും ക​റ​ക്കി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. 51 റൺ​സെ​ടു​ത്ത ജെ.​പി.​ഡു​മി​നി​യ്ക്കും 32 റൺ​സെ​ടു​ത്ത​നാ​യ​കൻ മർ​ക്ര​ത്തി​നും മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത്. മി​ല്ലർ 25 റൺ​സെ​ടു​ത്തു.