200ഏകദിന വിക്കറ്റുകള്‍ നേടി ഇന്ത്യയുടെ ഝുലന്‍ ഗോസ്വാമി: നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍

കിംബേര്‍ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഇത് നേട്ടങ്ങളുടെയും അംഗീകാരങ്ങളുടേയും കാലമാണ്. ലോകകപ്പിലെ മിന്നുന്ന പോരാട്ടത്തിലൂടെ പ്രശംസ നേടിയ ടീമില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ലഭിച്ചിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന അംഗീകാരം ഇന്ത്യയുടെ ഝുലന്‍ ഗോസ്വാമിക്ക് സ്വന്തം. 166 ഏകദിന മത്സരങ്ങളില്‍ നിന്നാണ് ഝുലന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന മാച്ചാണ് റെക്കോര്‍ഡിന് വേദിയായത്. 2007 ല്‍ ഐസിസിയുടെ മികച്ച ക്രിക്കറ്ററായും ഝുലന്‍ ഗോസ്വാമിയെ തിരഞ്ഞെടുത്തിരുന്ന

ഏകദിന മത്സരങ്ങളില്‍ ആദ്യ 200വിക്കറ്റുകള്‍ തികയക്കുന്ന പുരുഷ ക്രിക്കറ്ററും ഇന്ത്യയില്‍ നിന്നുതന്നെയാണ്. ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടി തന്നെ കപില്‍ ദേവിന്റെ പേരിലാണ് ആ റെക്കോര്‍ഡ്.