കേപ്പ് ടൗൺ ഏകദിനത്തിലും സെഞ്ചറി നേടി കോഹ്ലി

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ ക്ലാപ്റ്റൻ വിരാട് കൊഹ്ലി. ടോസ് നേടി ബൗളിംഗ് തുടങ്ങിയ ആതിഥേയർ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. റണ്ണെടുക്കും മുമ്പെ രോഹിത് ശർമ്മയെ റബാഡ പറഞ്ഞയച്ചു. പിന്നാലെ വിരാട് കോഹ്ലിയെ അംപയർ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി.

ഇതിന് ശേഷം പതിയെ താളം കണ്ടെത്തി കളി തുടങ്ങിയ ധവാനും നായകൻ കൊഹ്ലിയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നാലുപാടും പായിച്ചു. ധവാനും കോഹ്ലിയും താളം കണ്ടെത്തിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. തന്റെ 34ാം ഏകദിന സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് കൊഹ്ലി നേടിയത്.