ഐപിഎല്‍ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ അടിസ്ഥാന വില പുറത്തുവിട്ടു

ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ അടിസ്ഥാന വില പുറത്തുവിട്ടു മുന്‍ താരങ്ങളില്‍ ചിലരെ നിലനിര്‍ത്തിയ ശേഷം മറ്റ് താരങ്ങളുടെ വിലയാണ് ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ടത് ഇന്ത്യന്‍ താരങ്ങളായ യുവ് രാജ് സിംഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, യുസ്വേന്ദ്ര ചഹല്‍, എന്നിവര്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപ തെരഞ്ഞെടുത്തു.
 
മറ്റ് വിദേശ സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, കൈറന്‍ പൊള്ളാര്‍ഡ്, ബ്രെണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ ബ്രാവോ എന്നിവരുടെ അടിസ്ഥാനവിലയും 2 കോടി രൂപയാണ്. ഉത്തേജകമരുന്ന് പരിശോഝനയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വിലക്ക് നേരിടുന്ന യൂസഫ് പത്താന് 75 ലക്ഷവും ഇര്‍ഫന്‍ പത്താന് 50 ലക്ഷവും രൂപയാണ് അടിസ്ഥാനവില. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, ധോണി, റെയ്‌ന, രോഹിത് ശര്‍മ്മ എന്നി പ്രമുഖ താരങ്ങളെ വിവിധ ടീമുകള്‍ നിലനിര്‍ത്തിയിരുന്നു ഐപിഎല്ലില്‍ കളിക്കാര്‍ തന്നെയാണ് അവരുടെ അടിസ്ഥാന വില തീരുമാനിക്കുന്നത്. ഈ മാസം 27, 28 തീയതികളില്‍ ബംഗളൂരുവിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.