ആധുനിക കേരളത്തിന്‍റെ സൃഷ്ടിയില്‍ കെ.കരുണാകരന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് കെ.മുരളീധരന്‍

ആധുനിക കേരളത്തിന്‍റെ സൃഷ്ടിയില്‍ കെ.കരുണാകരന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഓര്‍മ്മകളിലെ ലീഡര്‍' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നെടുമ്ബാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേരള വികസനത്തിന്‍റെ അഭിമാന സ്തംഭങ്ങളായി യാഥാര്‍ഥ്യമായത് കെ.കരുണാകരനെന്ന ഭരണാധികാരിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്.

കോണ്‍ഗ്രസ്സിന്‍റെ ബദ്ധവൈരികളായിരുന്ന സി പി ഐ യും മുസ്ലീം ലീഗിനെയും ഉള്‍പ്പെടുത്തി മുന്നണി ഭരണത്തിന് അടിസ്ഥാനശില പാകിയത് കെ.കരുണാകരനായിരുന്നു.പ്രസിഡന്‍റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. സമ്മേളനം അഹമ്മദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പ്രഭാഷണം നടത്തി.