അമിതവേഗക്കാരെ പിടികൂടാന്‍ പുതിയ റഡാര്‍ സംവിധാനം

ദുബായ് : ദുബായില്‍ അമിതവേഗക്കാരെ പിടികൂടാന്‍ പുതിയ റഡാര്‍ സംവിധാനം വരുന്നു.സ്പീഡ് ക്യാമറകള്‍ക്കിടയില്‍ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കഴിയുന്ന സംവിധാനമാണ് നിലവിലവില്‍ വരുന്നത്.സ്പീഡ് ക്യാമറകള്‍ ഇല്ലാത്തിടത്ത് അമിതവേഗതയില്‍ വാഹനം ഓടിക്കുകയും സ്പീഡ് ക്യാമറക്ക് സമീപം എത്തുമ്ബോള്‍ അനുവദിക്കപ്പെട്ട വേഗതയില്‍ വാഹനം ഓടിക്കുകയും ചെയ്യുന്നത് പലരുടെയും പതിവ് ശീലമാണ്.ഇത്തരക്കാരെ പിടികൂടുന്നതിനായാണ് അത്യാധുനിക റഡാര്‍ സംവിധാനവുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.പുതിയ സംവിധാനം ദുബായ് ഹത്ത റോഡില്‍ വിജയകരമായി പരീക്ഷിച്ചതായും ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് സ്പീഡ് ക്യാമറകള്‍ക്കിടയിലെ വാഹനത്തിന്റെ ശരാശരി വേഗതയാണ് പുതിയ സംവിധാനം കണക്കാക്കുക. ഒരു റഡാര്‍ കടന്ന് രണ്ടാമത്തേതിലേക്ക് എത്രസമയം കൊണ്ട് വാഹനം എത്തിയെന്ന് പരിശോധിച്ച്‌ ശരാശരി വേഗത കണക്കാകും. റോഡില്‍ അനുവദിക്കപ്പെട്ട വേഗതയേക്കാള്‍ കൂടുതലാണ് ശരാശരി വേഗതയെങ്കില്‍ പിഴ ചുമത്തും.പുതിയ റഡാര്‍ സംവിധാനം വരുന്നതോടെ റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാന്‍ കഴിയും എന്നാണ് ദുബായ് പൊലിസിന്റെ വിലയിരുത്തല്‍.