'ബില്‍ ലാദിന്‍' കമ്ബനി തൊഴിലാളികള്‍ ജിദ്ദയില്‍ റോഡ് ഉപരോധിച്ചു

ജിദ്ദ: മാസങ്ങളായി വൈകിയ ശമ്ബളം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച്‌ 'സൗദി ബിന്‍ ലാദിന്‍' കമ്ബനി തൊഴിലാളികള്‍ ജിദ്ദയില്‍ റോഡ് ഉപരോധിച്ചു. ജിദ്ദയിലെ ഹമദാനിയക്ക് എതിര്‍വശത്തുള്ള എക്സ്പ്രസ് ഹൈവെയില്‍ കൂട്ടം കൂടിനിന്നാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. ഇത് വലിയ തോതിലുള്ള ട്രാഫിക് കുരുക്കിന് കാരണമായി. അതിനിടെ, ബിന്‍ലാദിന്‍ കമ്ബനിയിലെ വിവിധ രാജ്യക്കാരായ മുഴുവന്‍ ജീവനക്കാരുടെയും വൈകിയ ശമ്ബളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ കമ്ബനി ബാധ്യസ്ഥമാണെന്നും എല്ലാവരുടെയും അവകാശങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയ വാക്താവ് അബ്ദുല്ല അല്‍ഉലയാന്‍ വ്യക്തമാക്കി.