Advertisement
 
 
 

സൗദിവൽക്കരണം , സാമ്പത്തിക മാന്ദ്യം : സൗദിയില്‍ 6 മാസത്തിനിടെ 18,000 വിദേശ എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായി

 
സൗദിയിൽ വിദേശ എൻജിനിയർമാരുടെ എണ്ണം ഗണ്യമായി കുറയുന്നു. ആറു മാസത്തിനിടെ 18,749 എൻജിനിയർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷാവസാനം രാജ്യത്ത് സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സ് രജിസ്ട്രേഷനുള്ള 1,49,300 വിദേശ എൻജിനിയർമാരുണ്ടായിരുന്നു. വിദേശ എൻജിനിയർമാരുടെ എണ്ണം ഇപ്പോൾ 1,30,551 ആണ‌്.  വിദേശികളും സ്വദേശികളും അടക്കം കൗൺസിൽ രജിസ്ട്രേഷനുള്ള ആകെ എൻജിനിയർമാർ 1,68,098.
 
ഇക്കാലയളവിൽ സൗദിയിൽ 170 എൻജിനിയറിങ‌് ഓഫീസുകൾ പൂട്ടി. രാജ്യത്ത് ആകെ 2,688 എൻജിനിയറിങ‌് ഓഫീസുകളുണ്ട്. സൗദിവൽക്കരണവും കമ്പനികൾ നേരിടുന്ന സാമ്പത്തിക മാന്ദ്യവുമാണ് വിദേശ എൻജിനിയർമാർക്ക് ഭീഷണിയാകുന്നത്. പ്രവൃത്തിപരിചയം അഞ്ചു വർഷത്തിൽ താഴെയുള്ള വിദേശ എൻജിനിയർമാരുടെ റിക്രൂട്ട്മെന്റ് നിർത്തിവയ‌്ക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സും ഈയിടെ കരാർ ഒപ്പുവച്ചിരുന്നു. പുതുതായി റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനിയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സ് വഴി പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
 
 
Advertisement
Advertisement