Advertisement
 
 
 

ആവണിമോളുടെ ചികിത്സക്കായി മലപ്പുറത്തെ പുലാമന്തോൾ പ്രവാസി സഖാക്കൾ കൂട്ടായ്മ 2.5 ലക്ഷം രൂപ സമാഹരിച്ച് നൽകി

ഇത് കൂട്ടായ്മയുടെ വിജയം ,
മലപ്പുറം പുലാമന്തോളിലെ CPM അനുഭാവികളായ പ്രവാസികൾ  കൈകോർത്തപ്പോൾ ഒരു കുരുന്നു ജീവനു വേണ്ടി സമാഹരിച്ചത് രണ്ടര ലക്ഷം രൂപ.    കൂട്ടായ്മ സമാഹരിച്ച തുക ഇന്നലെ  ആവണിയുടെ കുടുംബത്തിന് കൈമാറി .
 
കൈമാറ്റ ചടങ്ങിൽ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഹനിഫയുടെ അധ്യക്ഷതയിൽപുലാമന്തോൾ പ്രവാസി സഖാക്കൾ കൂട്ടായ്മയുടെ അഡ്മിൻ പാനൽ അംഗം  ബഷീർ കുടുംബത്തിന് തുക കൈമാറി 
 
 
കൈമാറ്റ ചടങ്ങിൽ
പെരിന്തൽമണ്ണ  കമ്മറ്റി അംഗം  രാജേഷ് കുരുവമ്പലം ,CPM ലോക്കൽ സെക്രട്ടറി സുബ്രഹ്മണ്യം
കുട്ടായ്മ അംഗങ്ങൾ ആയ വിശാഖ്, സുബൈർകുരുവമ്പലം, അനീസ് ,ഫൈസൽ അസിസ് ,സത്താർ,ചന്ദ്രേട്ടന്‍ ,ഇര്‍ഷാദ് അയ്യപ്പൻഅലിതാണിയാൻ, പഞ്ചായത്ത് മെമ്പർ രഘുനാഥ്  
ബ്ലോക്ക് മെമ്പർ ഉസ്മാൻ
അത്തിഖ് ,നിസാർ എന്നിവർ പങ്കെടുത്തു.
 
ധനസമാഹരണത്തിൽ പങ്കാളിയായ നവോദയ ഓസ്ട്രേലിയ ഘടകത്തിനും  വളപുരത്തെ  DYFI കമ്മിറ്റിയുടെയും  സഹകരണംപ്രത്യേകം എടുത്തു പറഞ്ഞ് കൂട്ടായ്മ നന്ദി അറിയിച്ചു. 
 
ആവണി ചികിത്സാ ഫണ്ടിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവർക്കും പുലാമന്തോൾ പ്രവാസി സഖാക്കൾ കൂട്ടായ്മ നന്ദി  അറിയിച്ചു .
 
 സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാവാൻ  കൂട്ടായ്മക്ക് ഇനിയും കഴിയട്ടെയെന്ന് കൂടി അവർ ആഗ്രഹിക്കുന്നു.
 
 
Advertisement
Advertisement