Advertisement
 
 
 

റിയാദിലെ ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ തൊടുപുഴ മുട്ടം സ്വദേശി അബ്ദുൾ സലാം മരിച്ചു

റിയാദില്‍ ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ തൊടുപുഴ മുട്ടം മ്രാല സ്വദേശി പൊട്ടങ്ങേല്‍ അബ്ദുള്‍ സലാം (49) മരിച്ചു. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാം കമ്പനിയുടെ ഗോഡൗണിനു സമീപമുള്ള മുറിയില്‍ വിശ്രമിക്കുന്നതിനിടെ ഗോഡൗണില്‍ തീ പടരുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിയോടെയായിരുന്നു അപകടം.

 
കനത്ത തീയും പുകയും കാരണം അബ്ദുള്‍ സലാമിന് മുറിയില്‍ നിന്നും രക്ഷപെടുവാന്‍ കഴിഞ്ഞില്ല. കൂടെ മുറിയിലുണ്ടായിരുന്ന ഈജിപ്റ്റ് സ്വദേശി അഹമ്മദിന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാന്‍ പറ്റുന്ന സ്ഥിതിയിലല്ലായെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. റിയാദിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെ തന്നെ സംസ്‌കരിക്കും. ഭാര്യ സിജിമോള്‍. ഏക മകന്‍ അക്ബര്‍ഷാ തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
 
 
 
Advertisement
Advertisement