Advertisement
 
 
 

ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ആദ്യം നാട്ടിലെത്തിക്കും

ദുബായിൽ ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിക്കുക. മൊഹസിനയിലെ എംബാമിംഗ് കേന്ദ്രത്തിൽനിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മറ്റു മൃതദേഹങ്ങൾ ഉച്ചയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിസയും പാസ്പോർട്ടും റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
 
 
പൊലീസ് നടപടികൾ പൂർത്തിയായാൽ എംബാമിംഗ് നടപടികൾ തുടങ്ങും. അവധി ദിനമാണെങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടരുകയാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു. ഒമാനിൽ നിന്നും ദുബൈയിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപെട്ട് എട്ട് മലയാളികൾ അടക്കം പതിനേഴ് പേരാണ് മരിച്ചത്.
Advertisement
Advertisement