Advertisement
 
 
 

മോദിയെ പുകഴ്ത്തിയ യൂസഫലിയെ വിമർശിച്ചു : പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞിട്ടും മലയാളി മുസ്ലിം യുവാവിനെ കള്ളക്കേസിൽ കുടുക്കി കുവൈറ്റ് ജയിലിൽ അടപ്പിച്ച് ലുലു ഗ്രൂപ്പിന്റെ പ്രതികാരം

 
തുടർഭരണം നേടിയ മോദിയെ പ്രശംസിച്ച് രംഗത്ത് വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ലുലു ഗ്രൂപ്പിന്റെ പ്രതികാര നടപടി . പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടും  മനസ്സലിയാതെ ലുലു ഗ്രൂപ്പും മുതലാളി എം എ യൂസഫലിയും.
 
കഴിഞ്ഞ 5 വർഷക്കാലം മോദി നടത്തിയ വികസനോന്മുഖ പ്രവർത്തനത്തിന്റെ അംഗീകാരമാണ് മോദിയുടെ  ഈ വിജയമെന്ന് പറഞ്ഞ യൂസഫലിയുടെ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട മലയാളി മുസ്ലീം യുവാവിനെ കുവൈറ്റ്‌ പോലീസ്‌ ജെയിലിൽ അടച്ചു. 
 
ബിസിനസ്‌ തൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും രാഷ്ട്രീയ നേതാക്കന്മാരെ ഉയർത്തിപ്പറയുന്ന വ്യതിത്വമാണു യൂസഫലിക്കുള്ളതെന്നും,  മോദിയെ പുകഴ്ത്തി 
തെറ്റിദ്ധാരണ പരത്തുന്ന യൂസഫലിയുടെ പ്രസ്താവനക്കെതിരെയാണു യുവാവ്‌ പോസ്റ്റിട്ടത്‌. പോസ്റ്റ്‌ ഒരു കൂട്ടം ആളുകൾ വിവാദമാക്കിയപ്പോൾ അത്‌ പിൻവലിച്ച്‌ യുവാവ്‌ മാപ്പ്‌ പറഞ്ഞുകൊണ്ട്‌ മറ്റൊരു പോസ്റ്റും ഇട്ടു. എന്നാൽ പുണ്യങ്ങളുടെ പൂക്കാലമായ, ക്ഷമക്കും പശ്ചാത്താപത്തിനും ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന ഈ റംസാൻ മാസത്തിൽ മാപ്പ്‌ പറഞ്ഞിട്ടും മനസലിയാതെ അസഹിഷ്ണുതയുടെ പര്യായമായി മാറുകയാണു യൂസഫലി.
 
 മുഹമ്മദ്‌ നബിയും , യേശുക്രിസ്തുവും ഭരണാധികാരികളു പോലും വിമർശനത്തിനു വിധേയമാകുന്ന കാലഘട്ടത്തിൽ യൂസഫലി  അതിനെല്ലാം അതീനനാണു എന്ന് ധരിക്കുന്നവരുടെ മൂഡ സ്വർഗ്ഗത്തിലാണോ ലുലു ഗ്രൂപ്പ് അധികൃതർ  ? 
 
യൂസഫലിയെ വിമർശിച്ചിട്ട പോസ്റ്റിന്റെ പേരിൽ ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ നൽകിയ പരാതിയിൽ കാസർകോഡ് സ്വദേശിയായ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചതിനെ കുറിച്ച് മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത വർഗ്ഗീയ പരാമർശം നടത്തിയതിന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു എന്നാണ്. യൂസഫലിയുടെ നിലപാടിനെ വിമർശിച്ചാൽ എങ്ങിനെയാണ് അത് 
വർഗ്ഗീയമാകുക ? ഒരു മുസ്ലിം നാമം കണ്ടാൽ തന്നെ അവനെ വർഗ്ഗീയ വാദി പട്ടം ചാർത്തി നൽകുകയാണോ മാധ്യമങ്ങൾ ചെയ്യേണ്ടത് ? 
മാതൃഭൂമി പ്രദ്ധീകരിച്ച വാർത്ത ചുവടെ ചേർക്കുന്നു. 
 
ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം :കുവൈത്തില്‍ മലയാളി പിടിയിലായി
By: പി.സി.ഹരീഷ്
29 May 2019, 05:06 PM IST
Kuwait
 
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വർഗീയ ചുവയുള്ള മോശം പരാമർശം നടത്തിയ കാസർകോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
 
 
ഈ മാസം 25 നാണു ഇയാൾ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു.
 
വ്യവസായിയുടെ ഈ നിലപാടിനെ വിമർശിച്ച് കൊണ്ടാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.ഇതിനു പുറമെ ഉടമക്കെതിരെ വർഗ്ഗീയ ചുവയുള്ള പരാമർശവും ഇയാൾ നടത്തിയിരുന്നു. സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.
 
കഴിഞ്ഞ ദിവസം കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരുന്നു.
 
 
സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും നാടു കടത്തൽ അടക്കമുള്ള ശിക്ഷയാണ് കുവൈത്തിൽ നൽകി വരുന്നത്.
 
വാർത്തയുടെ ലിങ്ക് 
 
 
 
 
Advertisement
Advertisement