Advertisement
 
 
 

സൗദിയില്‍ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു ; മരിച്ചത് കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍

സൗദിയില്‍ റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണാണ് (45) മരിച്ചത്?.

സൈഹാത്ത് - ജുബൈല്‍ റോഡിന് സമീപമാണ് കമ്പനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്‌സറിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാനായി മിക്‌സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോണ്‍ അവിടെ മറന്നുവെച്ച പണിയുപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വീണ്ടും മിക്‌സറിനുള്ളില്‍ കയറി. ഇതറിയാതെ പുതിയ ഷിഫ്റ്റില്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരന്‍ മിക്‌സറി???ന്റെ സ്വിച്ച് ഓണ്‍ ചെയ്തതാണ് അപകടത്തിന് കാരണം
മൃതദേഹം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ബിന്‍സി ഷാജി, മകള്‍: നേഹ.

Advertisement
Advertisement