Advertisement
 
 
 

തരീബിൽ വെച്ച് മരണമടഞ്ഞ പ്രവാസി സുലൈമാന്റെ കുടുംബത്തിന് സഹായമായി അസീർ പ്രവാസി സംഘം 5 ലക്ഷം നൽകി

തരീബിൽ മരണപ്പെട്ട അസീർ പ്രവാസി സംഘം മെമ്പറും പാലക്കാട് പറസ്സേരി ഉമ്മനക്കൽ സ്വദേശിയുമായ കരിമ്പനക്കൽ സുലൈമാന്റെ കുടുംബത്തിനായി സ്വരൂപിച്ച ഫണ്ട്  കൈമാറി. ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി ഹരിദാസും അസീർ പ്രവാസി സംഘം രക്ഷാധികാരി മൻസൂർ മേപ്പാടിയും ചേർന്നാണ് അസീർ പ്രവാസി സംഘം സ്വരൂപിച്ച 5 ലക്ഷം രൂപ സുലൈമാന്റെ  കുടുംബത്തിന് കൈമാറിയത് . പതിനഞ്ച് വർഷമായി സൗദിയിലുണ്ടായിരുന്ന സുലൈമാൻ തരീ് ബ് ബലദിയായിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സുലൈമാനുണ്ടായിരുന്നത് .. സുലൈമാന്റെ മരണത്തെ തുടർന്ന് സാമ്പത്തികമായി ഏറെ പ്രയാസം ഭാര്യയും കുട്ടികളും നേരിടുന്നു എന്നറിഞ്ഞ ഘട്ടത്തിലാണ് സഹായം നൽകാൻ അസീർ പ്രവാസി സംഘം തീരുമാനിച്ചത് .
 
Advertisement
Advertisement