Advertisement
 
 
 

വാഹനാപകടത്തില്‍ പരിക്ക് പറ്റി നാട്ടിലേക്ക് മടങ്ങിയ ഗോപാലകൃഷ്ണന് അസീര്‍ പ്രവാസി സംഘത്തിന്റെ സാന്ത്വനം ; ചികിത്സ സഹായമായി 5 ലക്ഷം രൂപ നല്‍കും

ഹറജയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്ക് പറ്റി വിദഗ്ദ ചികിത്സക്ക് നാട്ടിലേക്ക് പോയ ഗോപാലകൃഷ്ണന് 5 ലക്ഷം രൂപ ചികിത്സാ സഹായമായി അസീര്‍ പ്രവാസി നല്‍കും. മാര്‍ച്ച് 15 വെള്ളിയാഴ്ച അസീര്‍ പ്രവാസി സംഘം രക്ഷാധികാരി മന്‍സൂര്‍ മേപ്പാടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇരിങ്ങാലക്കുട MLA, അരുണന്‍ മാസ്റ്റര്‍ ഗോപാലകൃഷ്ണന് സഹായധനം നല്‍കും... 

പത്ത് മാസം മുമ്പാണ് തൃശൂര്‍ മാപ്രാണം കാരക്കര കുഴിപ്പാട്ട് കോണം സ്വദേശി ഗോപാലകൃഷ്ണനും മറ്റ് നാല് പേരും സഞ്ചരിച്ച വാഹനത്തില്‍ സൗദി പൗരന്റെ വാഹനം വന്നിടിച്ച് അപകടമുണ്ടായത് .കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്ക് പറ്റിയ ഗോപാലകൃഷ്ണനെ അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലും പിന്നീട് സൗദി ജര്‍മ്മന്‍ ആശുപത്രിയിലും ചികിത്സിച്ചു.പിന്നീട് ചികിത്സയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് സ്ട്രക്ചര്‍ ടിക്കറ്റില്‍ അസീര്‍ പ്രവാസി സംഘം നാട്ടിലെത്തിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഗോപാലകൃഷണന്‍ ചികിത്സക്ക് വലിയ പ്രയാസം നേരിടുന്നു എന്നറിഞ്ഞ ഘട്ടത്തിലാണ് അസീര്‍ പ്രവാസി സംഘം ചികിത്സാ സഹായം നല്‍കുവാന്‍ തീരുമാനിച്ചത്.

Advertisement
Advertisement