Advertisement
 
 
 

സ്വദേശിവൽക്കരണം: സൗദിയിൽ ദിവസവും 3000 വിദേശികൾക്ക് തൊഴിൽ നഷ്ടമാകുന്നതായി റിപ്പോർട്ട്

സ്വദേശിവൽക്കരണം ശക്തമായതോടെ സൗദിയിൽ  ദിവസവും ശരാശരി 3000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
 
 
സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസാണ് തൊഴിൽവിപണിയിലെ കണക്കുകൾ പുറത്തുവിട്ടത്. 2017-ൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ സ്വകാര്യമേഖലയിൽ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് 2018-ൽ 85.9 ലക്ഷമായി കുറഞ്ഞു. 2017 ഡിസംബറിൽ 79.5 ലക്ഷം വിദേശികളാണ് രാജ്യത്ത് ജോലിചെയ്തിരുന്നത്. 2018 അവസാനത്തെ കണക്കുകൾപ്രകാരം ഇത് 69 ലക്ഷമായി കുറഞ്ഞു. സ്വദേശി വനിതകളെ വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് 2018-ൽ 63,300 ജീവനക്കാർ കുറഞ്ഞിട്ടുണ്ടെന്നും ഗോസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
 വിദേശികളായ വനിതകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധന രേഖപ്പെടുത്തി. 2.11 ലക്ഷം വിദേശി വനിതകളാണ് 2017-ൽ ജോലിചെയ്തിരുന്നത്. 2018 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇത് 2.14 ലക്ഷമായി വർധിച്ചെന്നും റിപ്പോർട്ട് പറയുന്നു.
 
Advertisement
Advertisement