Advertisement
 
 
 

മാർപ്പാപ്പയുടെ യു.എ.ഇ. സന്ദർശനത്തിന്റെ ലോഗോ തയ്യാറാക്കിയത് മലയാളി പ്രവീൺ ഐസക്

ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ യു.എ.ഇ. സന്ദർശനത്തിന്റെ ലോഗോ  തയാറാക്കിയത് പീരുമേട് സ്വദേശിയായ ക്രീയേറ്റിവ് ഡിസൈനർ പ്രവീൺ ഐസക്. സമാധാനത്തിന്റെ പ്രതീകമായ പ്രാവാണ് ലോഗോയുടെ പ്രമേയം. പറന്നുയരുന്ന പ്രാവിൻറെ കൊക്കിൽ ഒലിവ് ചില്ല, ചിറകുകളിൽ യു.എ.ഇ.യുടെ പതാകയുടെ നിറങ്ങൾ ഒപ്പം പോപ്‌ ഫ്രാൻസിസ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും. 
 
ഇടുക്കി പാമ്പനാർ അടിച്ചിക്കാട്ടിൽ വീട്ടിൽ പരേതനായ തമ്പിയുടെയും തങ്കമ്മയുടെയും മകനായ പ്രവീൺ ഇപ്പോൾ വാഴൂർ പത്താം മൈലിലാണ് താമസം. ഏഴുവർഷങ്ങൾക്ക് മുമ്പ് ദുബായിൽ ജോലി ചെയ്തിരുന്നു.  പ്രവാസ ജീവിതത്തിൽ വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ടുമാസങ്ങൾക്ക് മുന്പ് വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ കമ്മ്യുണിക്കേഷൻ ഡയറക്ടർ ഇ.പി.ജോൺ ലോഗോ തയ്യാറാക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടത്.
 
ഗായകനും ചിത്രകാരനുമായ പ്രവീൺ ഇരുപതു വർഷമായി ക്രിയേറ്റിവ് ഡിസൈനറായി ജോലി ചെയ്തു വരുകയാണ്. തൃശ്ശൂരിൽ ജോയ് ആലുക്കാസ് കോർപ്പറേറ്റ് ഓഫീസിൽ ഡിജിറ്റൽ മീഡിയാ മാനേജരാണ്. ഭാര്യ: ആൻ മരിയ, മക്കൾ: തെരേസ്, ജോവന്ന, റോസ്.
Advertisement
Advertisement