Advertisement
 
 
 

സൗദിയിലെ പ്രവാസി സംഘടന കേളിയുടെ സംഘടനാ സമ്മേളനങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍

റിയാദിലെ മുഖ്യധാരാ പ്രവാസി സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേളി കലാ സാംസ്കാരിക വേദിയുടെ പത്താം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് തുടക്കമാകുമെന്ന് സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ അറിയിച്ചു. സമ്മേളന നടത്തിപ്പുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.
 
ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് മുപ്പത്തൊന്നിനു അവസാനിക്കുന്ന സമ്മേളനങ്ങളിലാണ് അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള പുതിയ യൂണിറ്റ് നിര്‍വ്വാഹക സമിതിയെയും യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത്. റിയാദ്, ദവാദ്മി, മുസാമിയ, അല്‍-ഖര്‍ജ്, ഹരീഖ്, അഫ്ലാജ് എന്നീ പ്രദേശങ്ങളിലായി 14 എരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ എഴുപത്തിയേഴു യൂണിറ്റുകളാണ് നിലവില്‍ കേളിക്കുള്ളത്.
 
യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ശേഷം ഏപ്രില്‍ മുതല്‍ ഏരിയാ സമ്മേളനങ്ങളും അതിനു ശേഷം കേന്ദ്ര സമ്മേളനവും നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഷൌക്കത്ത് നിലമ്പൂര്‍ പറഞ്ഞു.സംഘടനാ സമ്മേളനങ്ങള്‍ കഴിയുന്നതോടെ കൂടുതല്‍ സജീവമായി സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഷൌക്കത്ത് പറഞ്ഞു.
Advertisement
Advertisement