Advertisement
 
 
 

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുഎഇയിലേയ്ക്ക് ; ഉജ്ജ്വല സ്വീകരണമേകാൻ പ്രവാസ ലോകം ഒരുങ്ങി; രാഹുലിന്റെ സന്ദർശനം ജനുവരി 11നും 12 നും

 
 യു.എ.ഇ.യിലെ പ്രവാസി സമൂഹവുമായി സംവദിക്കാനായി എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
 
ജനുവരി 11,12 തീയതികളിലാണ് രാഹുല്‍ ഗാന്ധി യുഎഇ സന്ദര്‍ശിക്കുനത്. ജനുവരി 11 നു വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ടുള്ള പൊതു സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടിയെന്നു എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതാവായ ഡോ.ആരതി കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് മഹാദേവന്‍, കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 
 കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം വിപുലമായ ഒരുക്കങ്ങളാണ് സന്ദര്‍ശനത്തിനായി നടത്തിയിട്ടുള്ളത്. 
 
 വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച അബുദാബിയിലും ബിസിനസ് പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.
Advertisement
Advertisement