സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ കുവൈറ്റ്നി യമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നു

കുവൈറ്റിൽ  സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക  വൃത്തങ്ങളെ ഉദ്ധരിച്ച്‌  അറബ് ടൈംസ് ദിനപത്രമാണ് 
ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍റെ നിര്‍ദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍ തിരുത്താന്‍ അധികൃതര്‍ വഴിതേടുന്നത്. 
 
തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും സൈബര്‍ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രചാരണവും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളും തടയുകയും ദേശീയ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.