അബുദാബി മുസ്ഫയിൽ ഫേസ് കൊടിഞ്ഞിയുടെ വാർഷികത്തിന് അവതരിപ്പിച്ച " ചെന്നായ " നാടകത്തെ കുറിച്ച്

മനോഹരമായ ഒരു കുഞ്ഞു നാടകം കണ്ടൂ, ഫേസ് കൊടിഞ്ഞിയുടെ വാർഷിക ആഘോഷ വേദിയിൽ. നാടകം ചെന്നായ. പ്രദീപ് എന്ന നടനെ കാണാമല്ലോ എന്നത് എന്നെ സംബന്ധിച്ച് ഒരു വല്യ പ്രലോഭനം ആയിരുന്നു. അടുത്ത കാലത്ത് കണ്ട മഴവില്ലഴക് എന്ന നാടകത്തിലും സമാജം നാടക മത്സര വേദിയിലെ മക്കൾ കൂട്ടം എന്ന നാടകത്തിലും അസാധ്യ പ്രതിഭയുള്ള, പക്വത ആർന്ന  ഒരു നടന്റെ ആധികാരികത ഉള്ള  അഭിനയം ആണ് പ്രദീപ് കാഴ്ച വച്ചത്. യുഎഇ യിലെ നാടക പ്രേമികൾക്ക് ചിരിപരിചിതമായ മറ്റൊരു പേരാണല്ലോ ജാഫർ കുറ്റിപ്പുറം. ഇവർ രണ്ടു പേരും ഒന്നിക്കുന്ന നാടകമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചെന്നായ കാണാൻ പോയത്. വേദിയുടെ സ്ഥല പരിമിതിയും വെളിച്ച വിതാനതിന്റെ  സൗകര്യവും ഇല്ലാതിരുന്നിട്ടും, വളരെ മനോഹരമായി, ഒരു വലിയ ആശയം ഒരു കുഞ്ഞു നാടകത്തിലൂടെ  rജാഫരും  പ്രദീപും വേദിയിൽ ആശയ വ്യക്തതയോടെ അവതരിപ്പിച്ചു. 
 
മുതലാളിതതലോകത്തിന്റെ സകല തിന്മകളും അതിന്റെ എല്ലാ ശൗരൃതോടെയും നമ്മെ പിന്തുടരുന്നു എന്ന് മാത്രമല്ല, ഒരു പാവത്തിന്റെ വൈകാരിക സത്യസന്ധതയെ പ്രകോപിപ്പിച്ചു അവന് എതിരെ ഉള്ള ഏറ്റവും വലിയ ആയുധം ആക്കി അവന്റെ ജീവൻ തന്നെ തട്ടിപ്പറിക്കുന്നത് എങ്ങനെ എന്ന് കൂടി നാടകം കാട്ടിത്തരുന്നു. എന്നിട്ട് ജുഗുപ്സയും  ക്രൗരൃവും പടർത്തി ആ ചൂട് ചോര കുടിച്ചു വീർക്കുന്നൂ. തൊഴിൽ എടുക്കുന്നവർ എന്നും അരക്ഷിത രായും വഞ്ചിക്കപ്പെട്ടവരായും ജീവിതം തള്ളി നീക്കുന്നു. പ്രതികരണത്തിന്റെ  ചെറുത്തു നിൽപ്പുകൾ ഏതു കാലത്തും, ദുർബലം എങ്കിലും ഉയർന്നു വരും എന്നും സമ്പൂർണമായ ആധിപത്യം മൂലധന ശക്തികൾ സ്വപ്നം കാണും പോലെ സാധ്യമല്ല എന്നും നാടകം പറയുന്നു.    
 
മുതലാളിത്തതിന്റെ വഴിയിൽജീവൻകൊടുത്തുംപ്രതിരോധങ്ങൾ തീർക്കാൻ ജന്മങ്ങൾ ഭൂമിയിൽ ഉണ്ടായിക്കൊണ്ടെ ഇരിക്കും. ചൂഷണ രഹിതമായ ഒരു നല്ല കാലം വരും വരേക്കും സമരങ്ങളും ജീവത്യഗങ്ങളും ആവർത്തിക്കുകയും ചെയ്യും. ഇത്തരത്തിൽ പ്രതീക്ഷയുടെ ഒരു ചെറു നാമ്പ് ചെന്നായ ബാക്കി വക്കുന്നുണ്ട്. ജാഫെറിനും പ്രദീപിനും അണിയറകാർക്കും അഭിനന്ദനങൾ. ഇനിയും ഏറെ വേദികളിൽ നാടകം കളിക്കാൻ കഴിയട്ടെ.