ഒമാനിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

സലാല: ഒമാനിലെ സലാലക്ക് സമീപം മിർബാതിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളും മലയാളിയാണ്.
 
സലാം, അസൈനാർ, ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. ഉമറിനാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ സലാല ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.