പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണ ഫണ്ട്; മുഖ്യമന്ത്രി യു.എ.ഇയിൽ എത്തി

യു എ ഇ: പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി യു.എ.ഇയിലേക്ക് എത്തി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യു.എ.ഇയിലേക്ക് വന്നത്. ഇന്ന് അബൂദബി, 19 ന് ദുബൈ, 20ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അബുദാബിയിലെ അഞ്ഞൂറോളം വ്യവസായികളെ അഭിസംബോധന ചെയ്യും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളുടെ സഹകരണം തേടുന്ന മുഖ്യമന്ത്രി അനുയോജ്യമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കും.