പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി "കോബാര്‍ നവോദയ ''

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവോദയ  കോബാര്‍ ഏരിയാ കമ്മിറ്റിയുടെ സഹായം ഏരിയാ സെക്രട്ടറി ലിജോ വര്‍ഗ്ഗീസ് കേന്ദ്ര സാമൂഹിക ക്ഷേമ കണ്‍വീനര്‍ റഹീം മടത്തറക്ക് കൈമാറി. 
 
ഏരിയാ പ്രസിഡന്റ് സലീം മുഴുപ്പിലങ്ങാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയാ ട്രഷറര്‍ സുരേഷ് സ്വാഗതം പറഞ്ഞു. കോബാര്‍ ഏരിയ എറ്റെടുത്ത ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ഏരിയാ സെക്രട്ടറി വിശദീകരിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്ക് പ്രവാസി സമൂഹം നൽകിവരുന്ന സഹായത്തെ അഭിനന്ദിച്ചു കൊണ്ട് ജനറൽ സെക്രട്ടറി എം എം നയീം സംസാരിച്ചു. തന്റെ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് എക്സ് മിലിട്ടറിയും, അക്രബിയ്യ യൂണിറ്റ്  പ്രസിഡന്റുമായ  സതീശന്‍ മൊറാഴയുടെ പ്രഖ്യാപനം ആവേശമായി. 
 
കേന്ദ്ര ജോഃസെക്രട്ടറി നിധീഷ് മുത്തംമ്പലം, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഷമല്‍ ഷാഹുല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രകാശന്‍ നെടുങ്കണ്ടി, ഹമീദ് മാണിക്കോത്ത്, വര്‍ഗ്ഗീസ് കുര്യാക്കോസ്, കുടുംബ വേദി യൂണിറ്റ് സെക്രട്ടറി സാലു മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. ടിഎന്‍ ഷബീര്‍ നന്ദി പറഞ്ഞു.