ജിദ്ദ നവോദയ ഇഎംഎസ് എകെജി ദിനാചരണം എ എ റഹീം ഉദ്ഘാടനം ചെയ്തു

 ജിദ്ദ നവോദയുടെ നേതൃത്വത്തിൽ ഇ എം എസ് എ കെ ജി ദിനാചരണം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എഎ റഹിം  ഉദ്ഘാടനം ചെയ്തു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയം ഈ നേതാക്കന്മാരുടെ ജീവിതവും പ്രവർത്തനവും പ്രവർത്തകരിൽ എപ്പോഴും ആവേശം ജനിപ്പിക്കുന്നതാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് എ എ റഹീം ഓർമ്മിപ്പിച്ചു. 
 
സഖാവ് ഇ.എം.എസും, എ കെ ജിയും തുടങ്ങി വെച്ച പ്രവർത്തനങ്ങൾ തുടരുകയാണ് ഫാസിസത്തെ ചെറുക്കാനുള്ള വഴികൾ എന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യൻ ജനധിപത്യം വലിയ ഭിക്ഷണി നേരിടുകയണെന്നും അതിന്റെ കാവാലാളായി ഇടതുപക്ഷം മാത്രമെ ഉള്ളൂ എന്നും റഹീം അഭിപ്രായപ്പെട്ടു.
നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെയ്തു. നവോദയ ജനറൽ സിക്രട്ടറി സ്വഗതവും രക്ഷാധികാരി സമിതി അംഗം സി.എം അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.