ഫേസ്ബുക്കിൽ മതനിന്ദ: ദുബായിൽ എടപ്പാൾ സ്വദേശിയായ ആർഎസ്എസു കാരൻ സജു സി മോഹന് 5 ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവും

എടപ്പാള്‍ സ്വദേശിയും ആര്‍ എസ് എസ് സഹയാത്രികനുമായ സജു സി മോഹന്‍ എന്ന 31കാരനായ യുവാവ് വെല്ഡര്‍ ആയി  ദുബായിലാണ് ജോലി ചെയ്തിരുന്നത് .

2016 നവംബര്‍ ആദ്യവാരം ഫെയിസ് ബുക്കില്‍ മുഹമ്മദ്‌ നബിയേയും ഇസ്‌ലാം മതത്തെയും കുറിച്ച്  മോശമായ ഭാഷയില്‍ അസഭ്യം പറഞ്ഞ് ഏതാനും കമന്റുകള്‍ പോസ്റ്റ്‌ ചെയ്തു.  പ്രതീക്ഷിച്ചതിനു വിരുദ്ധമായി കമന്റുകള്‍ സ്ക്രീന്‍ ഷോട്ടുകളില്‍ വൈറല്‍ ആയി എല്ലായിടത്തും എത്തി. പലരും മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോഴും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നും തന്റെ അക്കൌണ്ട് ഹാക്ക് ചെയപ്പെട്ടതാണെന്നും ആയിരുന്നു സജുവിന്‍റെ  വാദം. 

സജുവിനെതിരെ ഫെയിസ്‌ ബുക്കിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. അതിനെത്തുടർന്ന് ലോക്കൽ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നും തൽക്കാലം പിരിഞ്ഞുപോകാൻ മാനെജ്മെന്റ് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്‍റെ പിറ്റേന്ന് തന്നെ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് സജു ദുബായ് പോലീസിന്‍റെ പിടിയിലാവുകയായിരുന്നു.

വിഷയം മതനിന്ദ ആയതുകൊണ്ട് തന്നെ പ്രവാസി സംഘടനകള്‍ കരുതലോടെയാണ് പ്രശ്നത്തെ സമീപിച്ചത്. സജുവിന്‍റെ അതെ രാഷ്ട്രീയമുള്ളവരില്‍ ആരും തന്നെ ജാമ്യം ലഭിക്കാനോ, അതിനു വേണ്ടി പാസ്പോര്‍ട്ട് സമര്‍പ്പിക്കാനോ തീരെ തയാറായില്ല.

സജു ഉപയോഗിച്ച ഫോണ്‍ കോടതി കണ്ടുകെട്ടിയിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസങ്ങളില്‍ ഒന്നും അത് ഹാക്ക് ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് ദുബായ് പോലീസിന്റെ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്. സംഭവം നടന്ന ഉടനെ പരാതി കൊടുക്കാതെ നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചതും പ്രൊഫെയിൽ ഡീ ആക്ടിവേറ്റ്‌ ചെയ്തതും സജുവിന്‍റെ വാദങ്ങളെ ദുര്‍ബ്ബലമാക്കി.

പ്രതി കുറ്റവാളിയാണെന്നു സ്ഥിരീകരിച്ച കോടതി യുവാവിനെ 5 ലക്ഷം ദിര്‍ഹം പിഴയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനും വിധിച്ചു. ശിക്ഷ കഴിഞ്ഞാല്‍ യു എ ഇയില്‍ നിന്നും  ഡീപോര്‍ട്ട് ചെയ്യും. എന്നാല്‍ വിധിക്കെതിരെ  15 ദിവസത്തിനുള്ളില്‍ കോടതിയില്‍ അപ്പീല്‍ നല്കാന്‍ സജുവിന് കഴിയും.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുകയും ഒപ്പം മതനിന്ദപരമായതോ പ്രവാചകനിന്ദാപരമായതോ ആയ പോസ്റ്റുകള്‍ ഇടുകയും ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വിധി.

*

ഇന്ത്യയിൽ ജോലി ചെയ്യുന്ന ഒരു അയൽരാജ്യത്തെ പൗരൻ ഇന്ത്യൻ മതങ്ങളെ പരസ്യമായി അസഭ്യം പറഞ്ഞാൽ സംഭവിക്കുന്ന ഭവിഷ്യത്തുകളുടെ മറ്റൊരു തലമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ദയവായി  നാം ജോലി ചെയ്തു ജീവിക്കുന്ന അതത്‌ രാജ്യങ്ങളിലെ നിയമത്തെ മാനിക്കുക. അത്‌ മറ്റ്‌ ഇന്ത്യാക്കാരോട്‌ കൂടി ചെയ്യുന്ന നന്മയാണു, ലംഘിക്കുമ്പോൾ പൊതുവിൽ അപമാനിക്കപ്പെടുന്നത്‌ മുഴുവൻ ഇന്ത്യക്കാർ കൂടിയാണു.!

[ http://www.khaleejtimes.com/ne ws/crime/dubai-man-fined-dh-50 0000-for-insulting-religion-on -facebook ]