അത്യുഷ്ണം: ഒമാനില്‍ ഉച്ച സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ പിഴയും തടവും

ഒമാനിലും പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം നിലവില്‍ വന്നു. രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. വിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും മാനവ വിഭവ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് തൊഴിലെടുപ്പിച്ചാല്‍ 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയും ലഭിക്കും.