സെറീന കളിക്കില്ല; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരുക്ക് മാറി പ്രമുഖ താരങ്ങള്‍ തിരിച്ചെത്തും

Share:

Share on facebook
Share on twitter
Share on linkedin

തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങാനിരിക്കെ ഇക്കുറി എന്തത്ഭുതമാണ് കരുതിയിരിക്കുന്നതെന്ന വെമ്പലിലാണ് ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകര്‍.
പ്രസവത്തെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്നു മാറിനില്‍ക്കുന്ന സെറീന വില്യംസ് ഇക്കുറി കളിക്കുന്നില്ല. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് കളിക്കുവാനുള്ള മാനസികാവസ്ഥ വീണ്ടെടുത്തില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മുപ്പത്തിയാറുകാരനായ റോജര്‍ ഫെഡറര്‍ വീണ്ടുമെത്തുന്നുണ്ട്. രണ്ടാം സീഡായാണ് അദ്ദേഹം മല്‍സരത്തില്‍ പങ്കെടുക്കുക. പരുക്കുകാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും കോര്‍ട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്ന പല പ്രമുഖരും കളത്തിലെത്തുന്നുണ്ട്. റാഫേല്‍ നദാല്‍
 
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടിയ ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷമാണ് മടങ്ങിവരുന്നത്. നവംബറിലാണ് നദാലിന് കാല്‍മുട്ടിന് പരുക്കേറ്റത്. എടിപി ടൂറില്‍ ആദ്യ റൗണ്ടില്‍ പൂറത്തായ ശേഷം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നില്ല. കാല്‍മുട്ടിന് പരിക്കേറ്റ് ആറുമാസമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലോക ഒമ്പതാം നമ്പറായ സ്റ്റാന്‍ വാവ്‌റിങ്കയും തിരിച്ചുവരുന്നുണ്ട്. നാലുവര്‍ഷമായി വാവ്‌റിങ്കയെ പരിശീലിപ്പിക്കുന്ന മാഗ്നസ് റോമനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചിരുന്നു. ഇതേ ഇടവേളയിലാണ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നുപോയതും. 2014 ല്‍ മെല്‍ബണില്‍ നദാലിനെ പരാജയപ്പെടുത്തി കിരീടം നേടിയ വാവ്‌റിങ്ക ലക്ഷ്യം വയ്ക്കുന്നത് നാലാം ഗ്രാന്‍സ്ലാം കിരീടമാണ്.
 
കഴിഞ്ഞ ജൂലൈയില്‍ കൈമുട്ടിനേറ്റ ഗുരുതരമായ പരുക്കാണ് ദ്യോക്കോവിച്ചിനെ കോര്‍ട്ടില്‍ നിന്ന് അകറ്റിയത്. ശസ്ത്രക്രിയക്ക് വിധേയനായതോടെ നവംബര്‍ വരെ പരിശീലനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കേണ്ടിവന്നു. യുഎസ് ഓപ്പണില്‍ നിന്ന് വിട്ടുനിന്നതോടെ 12 വര്‍ഷത്തെ ദീര്‍ഘമായ കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് നഷ്ടമാകുകയും ചെയ്തു. പിന്മാറ്റം റാങ്കിംഗിനേയും ബാധിച്ചു. ഇപ്പോള്‍ ലോക പതിനാലാം നമ്പരാണ് ദ്യോക്കോവിച്ച്. ദ്യോക്കോവിച്ച്
 
അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ബ്രിട്ടീഷ് താരം ആന്‍ഡിമറെയെ വീണ്ടും പരുക്ക് വീഴ്ത്തി. ബ്രസ്‌ബെമിലെ സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിന് തുടയ്ക്ക് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ മറേയ്ക്ക് സീസണിന്റെ പകുതിയും നഷ്ടമാകും.വനിതാ വിഭാഗത്തില്‍ സിമോണാ ഹാലപ്പും, പുരുഷവിഭാഗത്തില്‍ നദാലുമാണ് ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാര്‍. പുരുഷവിഭാഗത്തില്‍ ഫെഡററും വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാസ്‌കിയുമാണ് രണ്ടാം സീഡുകാര്‍.

More Posts

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

Send Us A Message