ജിസിസി ഏകീകൃത ഗതാഗത നിയമം ഉടന്‍ പ്രാബല്യത്തില്‍

Share:

Share on facebook
Share on twitter
Share on linkedin

ദോഹ: ഏതു ഗള്‍ഫ് രാജ്യത്തു നിയമലംഘനം നടത്തിയാലും പിഴ ചുമത്താവുന്ന രീതിയില്‍ ജിസിസി ഏകീകൃത ഗതാഗത നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഖത്തര്‍, ബഹ്റയ്്ന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഏകീകൃത നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറ്കടറേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി വ്യക്തമാക്കി. 

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയുടെയും പിഴയൊടുക്കുന്നതിനുള്ള രീതികളുടെയും ഏകീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഏകീകൃത നിയമം വരുന്നതോടെ ഒരു ഗള്‍ഫ് രാജ്യത്തുനിന്നു നിയമലംഘനം നടത്തി മറ്റൊരു ഗള്‍ഫ് രാജ്യത്തേക്കു പിഴയടക്കാതെ രക്ഷപ്പെടാനാവില്ല.

പിഴ അടക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിന്‍റെ തയാറെടുപ്പുകള്‍ 90 ശതമാനം പൂര്‍ത്തിയായതായി മുഹമ്മദ് സഅദ് പറഞ്ഞു.

ജിസിസി ട്രാഫിക് മീഡിയ സ്ട്രാറ്റജി മീറ്റിങിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ ഏകീകൃത നിയമം വഴി സാധിക്കും. നിലവില്‍ മറ്റു രാജ്യങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും പിഴ ചുമത്തുന്നതിന് പരിമിതികളുണ്ട്. പിഴ ചുമത്തിയതില്‍ പരാതികളുണ്ടെങ്കില്‍ വാഹന ഉമടകള്‍ക്ക് അത് ബോധിപ്പിക്കാം.

നിയമലംഘനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ അതിവേഗം കണ്‍ട്രോള്‍ പോയിന്‍റുകളിലെത്തിക്കാന്‍ സാധിക്കുന്നതാണ് സംവിധാനം. ഇത് വാഹന ഉടമകള്‍ക്കും സഹായകമാകും. വേറൊരു രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തിയ പിഴ ചുമത്തപ്പെട്ട വാഹനമാണോ എന്ന് അറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നത് രാജ്യത്തിനു പുറത്തുനിന്നു വാഹനം വാങ്ങുന്നവര്‍ക്കു ഗുണകരമാകും.

നിലവില്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തു സംഭവിച്ച ഗാതാഗത നിയമലംഘനത്തിന്‍റെ റിപ്പോര്‍ട്ട് നാലോ അഞ്ചോ മാസമെടുത്ത് മാത്രമാണ് ലഭിക്കുന്നതെന്നും പണം കൈമാറ്റം ചെയ്യാനും ഇതേ സമയമെടുക്കുന്നതായും ട്രാഫിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.പുതിയ സിസ്റ്റത്തില്‍ പണം ഏകീകൃത അക്കൗണ്ടിലേക്കാണ് അയയ്ക്കുക. ഏതെങ്കിലും ഗള്‍ഫ് രാജ്യത്തു സംഭവിക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് അതതു രാജ്യത്തെ നിയമം അനുസരിച്ച്‌ ചുമത്തപ്പെടുന്ന പിഴ സംഖ്യ മറ്റു രാജ്യത്ത് അടക്കാനുള്ള സൗകര്യവും ഇതോടെ നിലവില്‍ വരും. 

 

More Posts

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

ലോക് ഡൗണിൽ കുടുങ്ങി നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് ഇരുട്ടടി നൽകി അൺ എയിഡഡ് സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും : സ്കൂൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്കൂളുകൾ തുറക്കാതെ

പ്രേമചന്ദ്രാ… രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട് ; അത് ചന്തയിൽ വാങ്ങാൻ കിട്ടില്ല, സ്വയമുണ്ടായി വരണം: 24 ചാനൽ ചർച്ചയിൽ NK പ്രേമചന്ദ്രൻ എംപി നടത്തിയ നുണ പ്രസ്താവനയെ കുറിച്ച് – RJ സലിം

ആറു വർഷം മുൻപ് സ്വന്തം രാഷ്ട്രീയ നിലവാരം കാണിച്ചുകൊണ്ട് രായ്ക്കുരാമാനം ഇടതുപക്ഷത്തു നിന്ന് യൂഡിഎഫിലേക്ക് പോയ ആളാണ് പ്രേമചന്ദ്രൻ. അദ്ദേഹം കൊല്ലംകാർക്ക് പ്രിയങ്കരനാണ്, ഭേദപ്പെട്ട പാർലമെന്റേറിയനാണ് എന്നതൊക്കെ അംഗീകരിക്കുമ്പോഴും രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട്.

Send Us A Message