അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൂന്ന് ഭാഷകള്‍ പഠിപ്പിക്കും

Share:

Share on facebook
Share on twitter
Share on linkedin

അബൂദബി എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും മൂന്ന് ഭാഷകള്‍ പഠിപ്പിക്കാന്‍ അധികൃതര്‍ പദ്ധതി തയാറാക്കുന്നു. അഞ്ചാം ഗ്രേഡ് മുതലുള്ള കുട്ടികള്‍ക്കാണ് ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് പഠിക്കാന്‍ അവസരം നല്‍കുക.

നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അറബിയും ഇംഗ്ളീഷും മാത്രമേ പഠിപ്പിക്കുന്നുള്ളൂ. അതേസമയം, സ്വകാര്യ സ്കൂളുകളില്‍ ബഹുഭാഷാ പഠനാവസരം ഇപ്പോള്‍ തന്നെയുണ്ട്. ചൈന, ഫ്രാന്‍സ്, കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി യു.എ.ഇ വ്യാപാരം നടത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളിലെ ഭാഷ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അവര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും ഈ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിക്കുമെന്നും അബൂദബി വിദ്യാഭ്യാസ സമിതി ഡിവിഷന്‍ മാനേജര്‍ അമല്‍ ആല്‍ തമീമി പറഞ്ഞു.

അഡെകിന്റെ ആസൂത്രണ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിസൈന്‍, പൊളിറ്റിക്കല്‍ സയന്‍സ്, അഡ്വാന്‍സ്ഡ് മാത്‍സ് എന്നിവ 10 മുതല്‍ 12 വരെയുള്ള ഗ്രേഡുകളില്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്കാരമെന്നും അവര്‍ അറിയിച്ചു.

ശാസ്ത്ര, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ രാജ്യത്തു നിന്ന് തന്നെ യുഎഇക്ക് ആവശ്യമുണ്ടെന്ന് അഡെക് പാഠ്യക്രമ വിഭാഗം മാനേജര്‍ സാറ ആല്‍ സുവൈദി പറഞ്ഞു.

More Posts

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

Send Us A Message