സ്ത്രീകള്‍ ഫുട്‌ബോള്‍ കളികാണുന്നത് ഇസ്ലാം വിരുദ്ധമെന്ന് ഫത്‌വ

Share:

Share on facebook
Share on twitter
Share on linkedin

സ്ത്രീകള്‍ ഫുട്‌ബോള്‍ കളികാണുന്നതും അവരെ കാണാന്‍ അനുവദിക്കുന്നതും അനിസ്ലാമികമാണെന്ന് മുസ്ലീം പണ്ഡിതന്‍. സ്റ്റേഡിയത്തില്‍ മാത്രമല്ല ടിവിയില്‍ കളികാണുന്നതും ഇസ്ലാമിനെതിരാണെന്ന് ദാറുല്‍ ഉലൂം മതപണ്ഡിതന്‍ മുഫ്തി അത്തര്‍ കാസ്മി പുറത്തിറക്കിയ ഫത്വയില്‍ പറയുന്നു. ഭാര്യമാരെ ഫുട്‌ബോള്‍ കാണാന്‍ അനുവദിക്കുന്ന ഭര്‍ത്താവിനേയും കാസ്മി നിഷിധമായി വിമര്‍ശിച്ചു. മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രമണിഞ്ഞ് പുരുഷന്മാര്‍ കളിക്കുന്ന ഫുട്‌ബോള്‍ കാണല്‍ സ്ത്രീയ്ക്ക് അനുവദനീയമല്ലെന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂമിലെ പണ്ഡിതന്റെ അഭിപ്രായം.

ഫുട്‌ബോള്‍ കളിക്കാണുന്നതിലൂടെ സ്ത്രീയ്ക്ക് യാതൊരു ഉപയോഗവുമില്ല. കളിക്കാരന്റെ തുടയില്‍ മാത്രമാകും സ്ത്രീകളുടെ ശ്രദ്ധയെന്നും കാസ്മി കുറ്റപ്പെടുത്തി. ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ വരെ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളികാണുന്നതിനുള്ള വിലക്ക് നീക്കിയ അവസരത്തിലാണ് കാലംചെയ്ത ഫത്‌വയുമായി ഇന്ത്യയില്‍ നിന്നും ഒരു പണ്ഡിതന്‍ രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളതാണ് പരിഹാസ്യമായ കാര്യം. യു.പിയില്‍ കഴിഞ്ഞ 150വര്‍ഷമായി ഇസ്ലാമിക ചട്ടങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദാറുല്‍ ഉലൂം. യാഥാസ്ഥിതികമായ ഫത്‌വകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനം കൂടിയാണിത്. മുസ്ലീം സ്ത്രീകള്‍ ഉറുകിയ വസ്ത്രം ധരിക്കുന്നതും ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നതും നിരോധിച്ചു കൊണ്ട് ദാറുല്‍ ഉലൂം അടുത്തിടെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

More Posts

കോവിഡിന്റെ പേരിൽ മുതലെടുപ്പിനിറങ്ങിയ കോൺഗ്രസ്സിന് തിരിച്ചടി : കോൺഗ്രസിന്റെ വാളയാർ സമരത്തിൽ അമർഷം ശക്തം; പാലക്കാട്‌ നൂറോളം ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം ചേർന്നു

കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ പാലക്കാട്‌ ജില്ല കുതിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വന്നവരെ പാസില്ലാതെ സംസ്ഥാനത്തേക്ക്‌ കടത്തിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ വാളയാറിൽ സമരംചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ അണികളിൽനിന്ന്‌ ഒറ്റപ്പെടുന്നു. ഇവരുടെ സമരം സർക്കാരിന്റെ പ്രതിരോധശ്രമങ്ങൾക്ക്‌ തുരങ്കംവച്ചെന്ന്‌ അണികൾ‌

പ്രവാസി സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌ ; ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ അജീഷ് പറമ്പിക്കാടനെതിരെ കേസ്‌

കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

Send Us A Message