ബിജെപി വര്‍ഗ്ഗീയ വിഭജനം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നു ; പ്രധാനമന്ത്രി തന്നെ ചട്ടം ലംഘിക്കുന്ന സാഹചര്യം – കോടിയേരി

Share:

Share on facebook
Share on twitter
Share on linkedin

ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പരസ്യമായി വര്‍ഗീയത പറഞ്ഞ് വോട്ട് തേടാനാണ് മോഡി അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി.

കേരളത്തിലെ ജനവിധി എന്തായാലും അത് സുപ്രീം കോടതിയുടെ വിധിയെ സ്വാധീനിക്കാന്‍ പോകുന്നില്ല. ശബരിമല സംബന്ധിച്ച് 12 കൊല്ലം കേസ് നടന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും എന്തുകൊണ്ട് നിലപാട് അറിയിച്ചില്ല. സുപ്രീം കോടതി എടുക്കുന്ന തീരുമാനമാണ് രാജ്യത്തിന്റെ നിയമമായി മാറാന്‍ പോകുന്നത്. ശബരിമലയെ തകര്‍ക്കാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുസ്ലിം ലീഗും ചേര്‍ന്ന് ശ്രമിക്കുന്ന എന്നായിരുന്നു കഴിഞ്ഞദിസം ബാംഗ്ലൂരില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. കോടിയേരി പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നുപോലും ബിജെപി പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളതന്നെ പറഞ്ഞു ഇത് നിയമനിര്‍മാണം വഴി മാറ്റാന്‍ കഴിയില്ല എന്ന്. കേരളത്തില്‍ കലാപ നീക്കം പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാറിന്. ബിജെപിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. വയനാട്ടില്‍ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാക്കിസ്ഥാന്‍ പതാകയല്ല എന്ന് അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായിട്ടില്ല. അമിത്ഷാ പറഞ്ഞത് ബോധപൂര്‍വ്വമാണ്. പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തി ന്യൂനപക്ഷത്തിനെതിരെയുള്ള വിരോധമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലിം ലീഗിനോടുള്ള എതിര്‍പ്പ് മുസ്ലിം വിരോധമാക്കി മാറ്റാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ഓരോ ദിവസവും ഓരോരുത്തരായി പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് എങ്ങനെ രാജ്യത്തെ നയിക്കും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ബിജെപിക്കുതന്നെ കിട്ടും എന്ന് ഉറപ്പ് പറയാന്‍ അമിത്ഷായ്ക്ക് കഴിയില്ല. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ നിരീക്ഷിക്കാനായി നാനാ പടോളയെ ഇറക്കിയിട്ടുണ്ട്. പടോളയെ വിറ്റ് കാശാക്കുന്ന കോണ്‍ഗ്രസുകാരാണ് തിരുവനന്തപുരത്ത്. കോടിയേരി പറഞ്ഞു.More Posts

കോവിഡിന്റെ പേരിൽ മുതലെടുപ്പിനിറങ്ങിയ കോൺഗ്രസ്സിന് തിരിച്ചടി : കോൺഗ്രസിന്റെ വാളയാർ സമരത്തിൽ അമർഷം ശക്തം; പാലക്കാട്‌ നൂറോളം ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം ചേർന്നു

കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ പാലക്കാട്‌ ജില്ല കുതിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വന്നവരെ പാസില്ലാതെ സംസ്ഥാനത്തേക്ക്‌ കടത്തിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ വാളയാറിൽ സമരംചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ അണികളിൽനിന്ന്‌ ഒറ്റപ്പെടുന്നു. ഇവരുടെ സമരം സർക്കാരിന്റെ പ്രതിരോധശ്രമങ്ങൾക്ക്‌ തുരങ്കംവച്ചെന്ന്‌ അണികൾ‌

പ്രവാസി സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌ ; ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ അജീഷ് പറമ്പിക്കാടനെതിരെ കേസ്‌

കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

Send Us A Message