“ആലപ്പാട് ” മോഹിപ്പിക്കുന്ന, പേടിപ്പിക്കുന്ന സ്വർണത്തരികൾ.; സേവ് ആലപ്പാട് ക്യാമ്പയിന് പിന്നിൽ സ്വകാര്യ കമ്പനിയ്ക്ക് വേണ്ടിയുള്ള ആസൂത്രിത കളികൾ

Share:

Share on facebook
Share on twitter
Share on linkedin

സമൂഹ മാധ്യമങ്ങളിൽ മുഴുവനും #SaveAlappad ക്യാമ്പയിൻ ആണ്. അവിടുത്തെ യഥാർത്ഥ പ്രശ്നം അന്വേഷിച്ചു ഉറപ്പു വരുത്തി പിന്തുണക്കുന്നതിനേക്കാൾ ” പ്രളയത്തിൽ നമ്മെ രക്ഷിച്ച മത്സ്യ തൊഴിലാളികൾ ആണ്. അവരെ കൈവിടല്ലേ ” എന്ന ടാഗിലെ വൈകാരികതയോ,നന്ദിയോ കൂടി കലർന്ന പിന്തുണ ആണ് ഭൂരിഭാഗവും. 
പലർക്കും കാര്യം അറിയില്ല എന്നതാണ് വസ്തുത.  ഇത് രണ്ടു മാസങ്ങളിൽ നടന്ന വിഷയം അല്ല. 
60 വർഷമായി ഖനനം നടക്കുന്നു. ന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ( IREL),  കേരള മിനറൽസ് എന്നീ രണ്ടു പൊതു മേഖല സ്ഥാപനങ്ങൾക്ക് ആണ് നിലവിൽ ഘനനത്തിനു അനുമതി. 
 
ഇതിനു മുൻപ് 2006 ഇൽ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രൈവറ്റ് കമ്പനികൾക്കും അനുമതി നൽകിയിരുന്നു. CMRL  – VV minerals പോലുള്ള കമ്പനികൾ അവകാശത്തിനു ആയുണ്ടായിരുന്നു. 
പിന്നീട് വി എസിന്റെ  കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അത് തിരുത്തി, 
പ്രൈവറ്റ് സ്ഥാപനങ്ങളെ അടുപ്പിച്ചില്ല. 
 
1. IREL – 
 
1963 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉള്ള ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്. ധാതുമണലിൽ നിന്നും  ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലുക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, മോണോസൈറ്റ് എന്നിവയും അവയിൽ നിന്നും ടൈറ്റാനിയവും 
വേർ തിരിച്ചു എടുക്കുന്നു.  ആലപ്പാട് മാത്രമല്ല കൊല്ലത്തെ ചവറ അടക്കം ആലപ്പുഴ,  കൊല്ലം തീരങ്ങളിൽ ഇത്തരം ഘനനo നടക്കുന്നു.  വേലിയേറ്റ സമയത്തു കരയിൽ കടൽ നിക്ഷേപിക്കുകയും വേലിയിറക്ക സമയത്തു തിരിച്ചെടുക്കുകയും ചെയ്യുന്നു. 
 
അറബ് രാജ്യങ്ങൾക്ക് എണ്ണ പോലെ നമുക്ക് കിട്ടിയ വിഭവം ആണ് ഈ ധാതുക്കൾ. എന്നാൽ ലഭ്യതയുടെ വെറും 15% മാത്രമേ നമുക്ക് ഉൽപാദിപ്പിക്കാൻ സാധിക്കുന്നുള്ളൂ. ഇന്ന് ടൈറ്റാനിയത്തിനു പ്രാധാന്യം ഇല്ലാത്ത ഒരു മേഖലയും ഇല്ലാ. നമ്മൾ ഉടുക്കുന്ന വസ്ത്രം,  അച്ചടി മഷി, മുതൽ റോക്കറ്റും  ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾക്കും പിന്നിൽ വരെ ടൈറ്റാനിയം ടച്ച്‌ ഉണ്ട്.  ഇന്ന് ആധുനിക രംഗത്ത് ഒഴിച്ച് കൂടാനാവാത്തതാണ് ഈ ധാതുക്കൾ.  അത് കൊണ്ട് തന്നെയാണ്  ഈ കരിമണൽ സ്വർണത്തരികൾ ആകുന്നതും. 
ആയതിനാൽ തന്നെ അതിനെ വട്ടമിട്ടു പലരും പറക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. 
 
2. കരിമണലിനെ നോട്ടമിടുന്നത് ആരൊക്കെ? 
 
CMRL എന്ന കേരള സ്ഥാപനവും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന vv മിനറൽസ്. ഉം ആണ് അതിലെ പ്രധാനികൾ.  കൂട്ടത്തിൽ വലിയ മാഫിയ vv മിനറൽസ് ആണ്.  പ്രധാന പ്രവൃത്തി മേഖല തമിഴ്നാട് ആണ്. 
അനധികൃത മണൽ കടത്തിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുകയും  തമിഴ് നാട് മദ്രാസ് ഹൈക്കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയും ചെയ്ത ആളാണ്‌ മണൽ മാഫിയ തലവൻ ആയ vv മിനറൽസ് ഉടമ എസ്. വൈകുണ്ഠരാജ്.  
 
2000 -2017 വരെയുള്ള കാലയളവിൽ 1.5 കോടി മെട്രിക് ടൺ കരിമണൽ കടത്തിയതായി അമിക്കസ് ക്യൂറി  കണ്ടെത്തിയിരുന്നു. ഇതിനു പുറമെ 420 മെട്രിക് ടണ് മാണിക്യ കല്ലുകളും ഇയാൾ വിദേശത്തേക്ക് കടത്തിയിരുന്നു. 
 
3. പുറം ലോകം അറിഞ്ഞത്? 
 
Vv മിനറൽസ് ന്റെ അനധികൃത മണൽ കടത്തു വെളിച്ചത്തു കൊണ്ട് വന്നത് ‘ The wire ” ജേർണലിസ്റ്റ് സന്ധ്യ രവിശങ്കർ ആയിരുന്നു. സന്ധ്യ ക്ക് പിന്നീട് വധ ഭീഷണി വരെ ഉണ്ടായിരുന്നു. 
 
4. രാഷ്ട്രീയ സ്വാധീനം? 
 
Vv മിനറൽസ് പ്രധാനമായും തൂത്തുക്കുടി,  കന്യാകുമാരി,  തിരുനെൽവേലി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ജയലളിതയുടെ യുടെ തോഴി എന്നറിയപ്പെട്ടിരുന്ന വിവാദ നായിക ശശികല യുടെ മന്നാർഗുഡി മാഫിയ ആയുള്ള ബന്ധം അയാൾക്ക്‌ രാഷ്ട്രീയ ഇടപെടലുകൾ എളുപ്പമാക്കി. 
കർണാടകയിൽ ബിജെപി മുൻ മുഖ്യമന്ത്രി യെദ്യൂരപ്പാ ആയിട്ടുള്ള ബന്ധവും തന്റെ സാമ്രാജ്യത്തെ വളർത്താൻ ഉപകരിച്ചു.  ഊർജമന്ത്രാലയം വരെ അയാളെ കണ്ണടച്ച് സഹായിച്ചിട്ടുണ്ട്. 
ബാക്കിയുള്ള ഉദ്യോഗസ്ഥരെ കൈകൂലി കൊടുത്തും കളക്ടറുടെ വരെ വ്യാജ ലെറ്റർ പാഡ് ഉണ്ടാക്കിയും അയാൾ മണൽ കൊള്ള നടത്തി. 
 
5. കേരളത്തിൽ മണൽ കടത്തു നടത്തിയോ? 
 
കേരളത്തിലും അനുമതി ഇല്ലാതെ vv മിനറൽസ്  മണൽകടത്തു നടത്തിയിരുന്നു എന്നത് എത്ര പേർക്ക് അറിയാം? 
2011 മുതൽ 2016 വരെ 5 വർഷം 10,000 കോടിയുടെ മണൽ കള്ളക്കടത്തു നടന്നു എന്ന് 2017 ഇൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 7 ഡിസംബർ വരെ മാത്രം 20,000 കേസുകൾ വിവിധ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഈ കള്ളക്കടത്തിന്റെ വ്യാപ്തി വിളിച്ചു പറയും. 
എന്നാൽ കേസുകൾ പലതും പണവും സ്വാധീനവും ഉപയോഗിച്ച് ഇല്ലാതാക്കി എന്നതാണ് മറ്റൊരു യാഥാർഥ്യം. 
 
ഇതാണ് ധാതു സമ്പത്തിനെ ഉന്നം വച്ച് പറക്കുന്ന കഴുകന്മാർ. ഇനി സാധാരണ ജനങ്ങളുടെ ആശങ്കകൾ. 
 
6. ഖനനം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമോ? 
 
ജസ്റ്റിസ് ജോൺ മാത്യു അധ്യക്ഷനായ വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിൽ ഖനനം, പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നാണ് കണ്ടെത്തിയത്. ( info : Mathrubhoomi news 2017  )
ഖനനം മീൻപിടിത്തക്കാർക്കു യാതൊരു പ്രശ്നങ്ങളുമുണ്ടാക്കില്ല.
 തങ്ങളുടെ മുന്നിൽ മൊഴി നൽകിയവരിൽനിന്നാണ് ഖനനമാകാമെന്ന നിഗമനത്തിൽ കമ്മിഷനെത്തിയത്. തെളിവെടുപ്പിനെത്തിയ ശാസ്ത്രജ്ഞരും വ്യവസായികളുമടക്കമുള്ളവരിൽ 80 ശതമാനത്തിലധികവും ഖനനത്തെ അനുകൂലിച്ചിരുന്നു. 
 
ധാതുമണൽഖനനം ഉപാധികളോടെ ആകാമെന്ന് ശാസ്ത്രജ്ഞനായ ടി. എം. മഹാദേവൻ, സർക്കാരിന് നേരത്തേ ശുപാർശ നൽകിയിരുന്നതാണ്. മാത്രവുമല്ല ഈ വിവാദങ്ങൾക്കും മാസങ്ങൾ മുൻപ് സംരക്ഷണം ഉറപ്പ് വരുത്താൻ അവിടെ j.മേഴ്‌സികുട്ടിയമ്മ 200 കോടിയുടെ  വാട്ടർബ്ലോക്ക്‌ ന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. 
 
7. കര ഇല്ലാതാവുമോ? 
 
60 വർഷത്തെ ഖനനം മൂലം കുറച്ചു ഭൂമി നഷ്ടപെട്ടിട്ടുണ്ട് എന്നത് യാഥാർഥ്യം ആണ്. എന്നാൽ മറ്റ് കണക്കുകൾ പെരുപ്പിച്ചു കാണിക്കുകയാണ് ചിലർ.  IREL പലരും വിചാരിക്കുന്ന പോലെ മണൽ ലോറിയിൽ വാരി കൊണ്ട് പോകുകയല്ല. മണലിൽ നിന്നും ധാതുക്കൾ വേർതിരിച്ചു വെളുത്ത മണൽ അവിടെ തന്നെ തിരിച്ചു പമ്പ് ചെയ്യുകയുമാണ് ചെയ്യുന്നത്.  സ്ഥലം നഷ്ടമായി എങ്കിൽ അത് അനധികൃത മണൽ കൊള്ളക്കടത്ത് കൊണ്ടാണ്. 
 
8. ജനങ്ങൾക്ക്‌ വാസസ്ഥലം നഷ്ടമാകുമോ? 
 
അവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും സർക്കാർ മാറ്റി പാർപ്പിച്ചിട്ടുണ്ട്.  അവരുടെ സമ്മത പത്രത്തോട് കൂടി ആണ് IERL പ്രവർത്തിക്കുന്നത്. 
 
9. എന്ത് കൊണ്ട് സമരം? 
 
അവിടെ ഖനനത്തിനു അനുമതി പൊതുമേഖല സ്ഥാപനത്തിന് മാത്രമായിരിക്കെ അനധികൃത മായി നടക്കുന്ന മണൽ കടത്തിന് എതിരെ പോലീസ് നടപടി കൾ എടുക്കുന്നു. ലക്ഷക്കണക്കിന് വിലയുടെ മണൽ വെറും 
500 രൂപക്ക് ചാക്കിൽ കെട്ടി വിക്കുന്നവനും,  മണൽ വണ്ടിക്കു എസ്കോര്ട് പോകുന്നവനും അടക്കം നിയന്ത്രണങ്ങൾ ഉണ്ടാവുന്നു. സ്വാഭാവികമായി കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക ലാഭം ഇല്ലാതാകുന്നു. 
ഈ സാധാരണക്കാർ മുതൽ ലക്ഷങ്ങൾ കൈപ്പറ്റിയ സമര നേതാക്കൾ വരെ ആണ് സമരത്തിന് പിന്നിൽ. അവരെ നിയന്ത്രിക്കുന്നത് കോടികൾ പമ്പ് ചെയ്തു മണൽ മാഫിയ ആണ്.  മാത്രവുമല്ല അവസരം മുതലാക്കി,  വള്ളിക്കുന്നും ചേർന്ന ഭൂപ്രദേശവും നോട്ടം ഇട്ടിരിക്കുന്ന അമൃതാനന്ദ മായി മഠത്തിന്റെ നിശബ്ദ പിന്തുണയും സംഘ – സുടാപ്പി – നീലകണ്ഠ പരിസ്ഥിതി വാദ -മുള്ള് – മുള്ള് മുരിക്കു വരുത്ത സംഘങ്ങളും സംഭവം കൊഴുപ്പിക്കുന്നുണ്ട്.  ടോവിനോയും സണ്ണി യും ഒക്കെ ശരാശരി മലയാളിയെ പോലെ തന്നെ അറിയാതെ പെട്ടതാണ്. 
 
9.  പിന്നെ കീഴാറ്റൂരിലേക്കും ശ്രീജിത്ത്‌ ലേക്കും ഒഴുകിയ പോലെയുള്ള ഗണക്കാരും ഉണ്ട് കൂട്ടത്തിൽ. 
അവർ നിഷ്പക്ഷമായി create ചെയ്യപ്പെട്ട ഗ്രൂപ്പുകളും മൊബൈൽ നമ്പർ കളും ഈ സോഷ്യൽ മീഡിയ കാലത്ത് നാളെ അവരുടെ രാഷ്ട്രീയം പമ്പ് ചെയ്യാനുള്ള മെറ്റീരിയൽ മാത്രമാണ്. 
 
10.  ആലപ്പാട് ക്യാമ്പയിന്റെ സാരാംശം ഇത് തന്നെയാണ്. പൊതുമേഖല സ്ഥാപനത്തെ കെട്ടു കെട്ടിച്ചു, 
നിർലോഭം മണൽ കടത്താൻ ഉള്ള മണൽ മാഫിയയുടെ ഫണ്ടിംഗ് ക്യാമ്പയിൻ ആണ് #SaveAlappad. 
അതിലേക്കു അറിഞ്ഞോ അറിയാതെയോ വൈകാരികമായി ഞാനും നിങ്ങളും കണ്ണി ചേർക്കപ്പെട്ടു എന്ന് മാത്രം. 
 
ഇനി മുൻപിൽ രണ്ടു വഴിയാണ് ഉള്ളത്,  പ്രകൃതിക്ക് വലിയ തോതിൽ നാശം സംഭവിക്കാതെ നിയന്ത്രണങ്ങളോടെ രാജ്യ പുരോഗതിക്ക് ഉതകുന്ന പൊതുമേഖലാ സ്ഥാപനം ഖനനം നടത്തണോ, 
അതോ പ്രകൃതിയെ പൂർണമായും നശിപ്പിച്ചു കോർപ്പറേറ്റ് മണൽ മാഫിയക്ക് നാടിനെ വിട്ടു കൊടുക്കണോ.? 
ചിന്തിക്കേണ്ടത് നിങ്ങളാണ്…..  !    https://www.youtube.com/watch?time_continue=8&v=4NkRMTzFctE
 

More Posts

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

ലോക് ഡൗണിൽ കുടുങ്ങി നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് ഇരുട്ടടി നൽകി അൺ എയിഡഡ് സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും : സ്കൂൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്കൂളുകൾ തുറക്കാതെ

പ്രേമചന്ദ്രാ… രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട് ; അത് ചന്തയിൽ വാങ്ങാൻ കിട്ടില്ല, സ്വയമുണ്ടായി വരണം: 24 ചാനൽ ചർച്ചയിൽ NK പ്രേമചന്ദ്രൻ എംപി നടത്തിയ നുണ പ്രസ്താവനയെ കുറിച്ച് – RJ സലിം

ആറു വർഷം മുൻപ് സ്വന്തം രാഷ്ട്രീയ നിലവാരം കാണിച്ചുകൊണ്ട് രായ്ക്കുരാമാനം ഇടതുപക്ഷത്തു നിന്ന് യൂഡിഎഫിലേക്ക് പോയ ആളാണ് പ്രേമചന്ദ്രൻ. അദ്ദേഹം കൊല്ലംകാർക്ക് പ്രിയങ്കരനാണ്, ഭേദപ്പെട്ട പാർലമെന്റേറിയനാണ് എന്നതൊക്കെ അംഗീകരിക്കുമ്പോഴും രാഷ്ട്രീയ മാന്യത എന്നൊരു സാധനമുണ്ട്.

Send Us A Message