കൊച്ചിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ മനംനൊന്ത് കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് വീട് കയറി ആക്രമിച്ചതിന് തൊട്ടുപിന്നാലെ

Share:

Share on facebook
Share on twitter
Share on linkedin

കൊച്ചിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ മനംനൊന്ത് കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് വീട് കയറി ആക്രമിച്ചതിന് തൊട്ടുപിന്നാലെ

കൊച്ചി വരാപ്പു‍ഴയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ മനംനൊന്ത് കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ എം വാസുദേവനാണ് മരിച്ചത്. പട്ടാപ്പകല്‍ ഒരു സംഘം ആര്‍എസ്എസുകാര്‍ വാസുദേവനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് മോഹനന്‍ ആത്മഹത്യ ചെയ്തത്.

അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ വാസുദേവനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചത്.വാസുദേവന്‍റെ വീടിന്‍റെ ജനാലകളും വാതിലും ഗെയ്റ്റുമടക്കം സംഘം തല്ലിത്തകര്‍ത്തു. പിന്നീട് മനംനൊന്ത് മത്സ്യത്തൊ‍ഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ സാമൂഹ്യവിരുദ്ധരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൂലം സ്വൈര്യമായി ജീവിക്കാന്‍ ക‍ഴിയുന്നില്ലെന്ന് മരിച്ച വാസുദേവന്‍റെ അനുജത്തി പറഞ്ഞു. പട്ടാപ്പകല്‍ നടന്ന ആര്‍എസ്എസ് അ‍ഴിഞ്ഞാട്ടത്തില്‍ ഭയചകിതരാണ് നാട്ടുകാരും. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അ‍ഴിച്ചുവിടുന്നതെന്ന് ആലങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി എന്‍ കെ ബാബു പറഞ്ഞു.സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ശരത്, ഗോപന്‍ എന്നീ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

More Posts

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

Send Us A Message