ജീവവായു കിട്ടാതെ പിടഞ്ഞ് വീണ പിഞ്ചോമനങ്ങൾക്ക് കാലത്തിന്റെ കാവ്യനീതി; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എഴുതുന്നു

Share:

Share on facebook
Share on twitter
Share on linkedin

ഗോരഖ്പൂരിലും ഫുൽ പൂരിലും കാവിക്കൊടി താഴെ വീഴുമ്പോൾ, യു.പി.യിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ദേശീയ തലത്തിൽ തന്നെ വലിയ പ്രസക്തിയുണ്ട്. നിലവിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുൻ ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഏറ്റുവാങ്ങിയ പരാജയം മതേതര ജനകീയ രാഷ്ട്രീയ ബദലുകൾക്ക് നിർണായകം തന്നെ.

ഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയ് യോഗി അദിത്യനാഥ് നാല് തവണയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഗോരഖ്പൂർ. 27 വർഷമായി ബി.ജെ.പി മാത്രം ജയിച്ചിരുന്ന സീറ്റ്. 2014ലെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിൽപ്പരം. ആ സീറ്റാണ് എസ്.പി-ബി.എസ്.പി സഖ്യത്തിനു മുന്നിൽ ബി.ജെ.പി.ക്ക് അടിയറവ് വെയ്ക്കേണ്ടി വന്നത്. ഗോരഖ്പൂർ പോലെ തന്നെ 2014ൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിലേറെ നേടി ബി.ജെ.പി ജയിച്ച സീറ്റായിരുന്നു ഫുൽപ്പൂരും. 
സംസ്ഥാന സർക്കാരിനു നേരേയുള്ള ശക്തമായ ജനവികാരം മാത്രമല്ല മറിച്ച് ദേശീയ തലത്തിൽ മോദി ഭരണത്തിനെതിരെ ഉയർന്നു വരുന്ന ജനരോഷത്തെയാണ് യു.പി ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യു.പി യിൽ കുറച്ചു മാസങ്ങൾക്കു മുൻപ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയുമായി കൂടി ഇപ്പോഴത്തെ ഫലങ്ങളെ കൂട്ടി വായിക്കേണ്ടതുണ്ട്.

നോട്ടു നിരോധനവും ജി.എസ്.ടിയും വില കയറ്റവും പൊറുതി മുട്ടിക്കുന്ന മോദി ഭരണത്തിന്റെ ജൂനിയർ ടീമായാണ് യു .പിയിലെ യോഗി സർക്കാർ പ്രവർത്തിക്കുന്നത്. ഓക്സിജൻ കിട്ടാതെ ഗോരഖ്പൂരിലെ സർക്കാർ ആശുപത്രികളിൽ പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീണ കാഴ്ച്ച നമ്മൾ കണ്ടതാണ്. ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലും മെച്ചെപ്പെടുത്താതെ വർഗ്ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന മോദിക്കും അദ്ദേഹത്തിന്റെ ജൂനിയർ പങ്കാളികളോടുമുള്ള കണക്കു തീർക്കൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

More Posts

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

Send Us A Message