ജന രോഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒടുവില്‍ രത്തന്‍ ടാറ്റയും മോദിയുടെ ഹിമാലയന്‍ വിഡ്ഢിത്തത്തെ തള്ളിപ്പറഞ്ഞു.

ന്യൂദല്‍ഹി : ഒടുവില്‍ ഇന്ത്യയിലെ മുന്‍ നിര കമ്പനി ഉടമകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെടുകാര്യസ്ഥതയെ തള്ളിപ്പറയുന്നു. രത്തന്‍ ടാറ്റ ആണ് ഇപ്പോള്‍ മോദിയുടെ തീരുമാനത്തെയും അത് നടപ്പാക്കിയ രീതിയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ ഇതിനെ പക്ഷെ മറ്റൊരു തലത്തിലാണ് നോക്കിക്കാണുന്നത്.  

കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ ആണ് മോദിയുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ എന്നും കള്ളപ്പണം പിടിക്കാന്‍ അല്ല കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ എന്നും വലിയ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ  സാഹചര്യത്തിലാണ് ആരോപണം തങ്ങളിലേക്ക് എത്താതിരിക്കാന്‍ ടാറ്റ അടക്കമുള്ളവര്‍ ഇപ്പോള്‍ മോദിയെ തള്ളിപ്പറയുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ സംശയിക്കുന്നത്.

നോട്ട്പിന്‍വലിക്കല്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കാര്യമായി ചിന്തിക്കണമായിരുന്നുവെന്നും ഈ തീരുമാനം മൂലം രാജ്യത്തെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി കഷ്ടപ്പെടുകയാണെന്ന് രത്തന്‍ ടാറ്റ ആരോപിക്കുന്നു.

പ്രസ്തുത നടപടി ജനങ്ങള്‍ക്ക് വലിയ ദുരന്തമാണ് അതുണ്ടാക്കിയിട്ടുള്ളത്. പുതിയോ നോട്ടുകള്‍ വളരെ പെട്ടെന്ന് തന്നെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിനൊപ്പം തന്നെ ദേശീയ ദുരന്തം നടക്കുമ്പോള്‍ സ്വീകരിക്കുന്ന തരത്തിലുള്ള നടപടികള്‍ എടുക്കണമെന്നും ടാറ്റ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ വരെ ജനങ്ങള്‍ കഷ്ടപ്പെടുന്ന തരത്തിലുള്ള വലിയ ദുരിതമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.