മെഡിക്കൽ വിദ്യാർഥികൾ പെൺകുരങ്ങിനെ പീഡിപ്പിച്ചു കൊന്നു

വെല്ലൂർ: ഒരു വയസുപ്രായമുള്ള പെൺകുരങ്ങിനെ നാല് മെഡിക്കൽ വിദ്യാർഥികൾ പീഡിപ്പിച്ചു കൊന്നു. ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാസ്പർ സാമുവൽ സാഹൂ, രോഹിത്കുമാർ യെനുക്കോട്ടി, അരുൺ ; ലൂയി ശശികുമാർ , അലക്സ് ചക്കാലയിൽ ; എന്നിവരെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ പ്രൊഫ. അന്ന ബി പുളിമൂട് അറിയിച്ചു. ഇന്ത്യൻ ; ശിക്ഷാനിയമം 429 പ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ഒരു വയസ്സുമാത്രം പ്രായമുള്ള പെൺ കുരങ്ങിനെ വിദ്യാർഥികൾ നിഷ്ഠൂരമായി കൊല്ലുകയായിരുന്നെന്നാണ് കേസ്. നവംബർ 19-ന് ശനിയാഴ്ച നടന്ന സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാർഥികൽ ചിലർ മുംബൈയിലെ മൃഗ പരിപാലന സന്നദ്ധ സംഘടനാപ്രവർത്തകനായ മീത്ത് അസറെ വിവരം ധരിപ്പിച്ചു. അവർ ചെന്നൈയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.

ചെന്നൈയിൽ നിന്ന് ശ്രാവൺ കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു സംഘം മൃഗസ്നേഹികൾ ചൊവ്വാഴ്ച വെല്ലൂരിലെത്തി സ്ഥലം തഹസിൽദാർ , പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ; എന്നിവരെക്കൂട്ടി മെഡിക്കൽ കോളേജ് ഹോസ്റ്റലിലെത്തി. കുരങ്ങിനെ കുഴിച്ചിട്ടസ്ഥലം കണ്ടെത്തി. തുടർന്ന് കുഴിയിൽ നിന്ന് കുരങ്ങിന്റെ ജഡം പുറത്തെടുത്തു.ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡനത്തിനാണ് കുരങ്ങിനെ വിദ്യാർ ഥികൾ ഇരയാക്കിയതെന്ന് ശ്രാവകൃഷ്ണൻ കുറ്റപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ കയറിയ കുരങ്ങിനെ പുതപ്പിട്ട് മൂടി പിടികൂടിയശേഷം ഈ വിദ്യാർഥികൾ ടെറസ്സിൽ കൊണ്ടുപോയി. അവിടെവെച്ച് മറ്റ് വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ കുരങ്ങിനെ ക്രൂരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. കുഴിയിൽനിന്ന് പുറത്തെടുത്തപ്പോൾ ജഡത്തിന്റെ കൈകാലുകൾ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.