മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്, കറൻസി നിരോധന വിശദാംശങ്ങൾ , ഇനി ആരും ഒന്നും അറിയണ്ട : വിവരത്തിന്‌ വിലങ്ങിട്ട് നിയമം തന്നെ തകർത്തു ; വിവരാവകാശ ഭേദഗതി പാർലമെൻറ് അംഗീകരിച്ചു

 
വിവരവകാശനിയമഭേദഗതിക്ക് മോദിയെയും സർക്കാരിനെയും പ്രേരിപ്പിച്ച ജനങ്ങൾ ചോദിച്ച അഞ്ചു ചോദ്യങ്ങൾ  ഇന്നലെ ജയറാം രമേശ് രാജ്യസഭയിൽ എണ്ണിയെണ്ണി പറഞ്ഞു.
1 . പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ ഉള്ള ചോദ്യം 
2 . നാല് കോടി വ്യാജ റേഷൻ കാർഡ് കളഞ്ഞെന്ന് മോഡി അവകാശപെപ്പടുകയും വിവരവകാശത്തിലൂടെ അത് വെറും 2.3 കോടി ആണെന്ന് തെളിഞ്ഞ ചോദ്യം 
3 . മൂന്നാമത്തെ ചോദ്യം നോട്ടു നിരോധനവുമായി ബന്ധപ്പെട്ടതാണ്. 
4 . റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നോട്ടു നിരോധനത്തിന്  മാസങ്ങൾക്ക് മുൻപ് കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രധാനമന്ത്രിക്ക് നൽകിയിരുന്നു എന്ന വിവരം പുറത്തു വന്ന ചോദ്യം. 
5 . ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ അളവ് ചോദിച്ചത് 
ഇപ്പോ മനസ്സിലായല്ലോ എന്തിനാണ് വിവരാവകാശ നിയമം ഭേദഗതി ചെയ്തത് എന്ന്. 
 
 
 
വിവരാവകാശ കമീഷനുകളുടെ പ്രവർത്തനങ്ങൾക്ക്‌ വിലങ്ങിടുന്ന ഭേദഗതി ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം. കേന്ദ്ര–-സംസ്ഥാന വിവരാവകാശ കമീഷനുകളുടെ  പ്രവർത്തനസ്വാതന്ത്ര്യവും നിഷ്‌പക്ഷതയും ഇല്ലാതാക്കുന്ന വിവരാവകാശ ഭേദഗതി ബിൽ  രാജ്യസഭയും പാസാക്കി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ടിആർഎസിനെയും ബിജെഡിയെയും ഒപ്പംകൂട്ടിയാണ്‌ ബിൽ പാസാക്കിയത്‌. ബിൽ പരിഗണിച്ചപ്പോൾ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പ്രതിപക്ഷം ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു. ബില്‍ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം 75 നെതിരെ 117 വോട്ടുകൾക്ക്‌ രാജ്യസഭ തള്ളി. വോട്ടെടുപ്പിൽ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
 
 
ബില്‍ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാ ഉപനേതാവ്‌ എളമരം കരീം, ബിനോയ്‌ വിശ്വം, ഡെറിക്ക്‌ ഒബ്രിയൻ എന്നിവരാണ്‌ നോട്ടീസ്‌ നൽകിയത്‌. പ്രമേയങ്ങളും ബില്ലും ഒന്നിച്ചാണ് ചര്‍ച്ചയ്‌ക്ക് പരി​ഗണിച്ചത്. പ്രമേയങ്ങൾ ആദ്യം വോട്ടിനിട്ടു. പേപ്പർ സ്ലിപ്പുകൾ നൽകി അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ  എഴുതിവാങ്ങിയായിരുന്നു വോട്ടെടുപ്പ്‌.  മന്ത്രിമാരും  മുതിര്‍ന്ന ബിജെപി എംപിമാരും പ്രതിപക്ഷാംഗങ്ങളുടെ സമീപത്തെത്തി വോട്ട്‌ അഭ്യര്‍ഥിച്ചു. അടുത്തയിടെ ടിഡിപി വിട്ട്‌ ബിജെപിയിൽ ചേർന്ന സി എം രമേശ്‌ ടിഡിപി എംപിമാരുടെയും മറ്റും സ്ലിപ്പുകൾ വാങ്ങി. സർക്കാര്‍ സഭയില്‍ കള്ളവോട്ടിലൂടെ ഭൂരിപക്ഷം ഉറപ്പിക്കുകയാണെന്ന്‌  പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, വീണ്ടും വോട്ടിനിടണമെന്ന ആവശ്യം രാജ്യസഭ  ഉപാധ്യക്ഷൻ ഹരിവംശ്‌ സിങ്‌ നിരാകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.   പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്‍ പാസാക്കി. സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രമേയത്തിന്മേൽ ആദ്യം വോട്ടെടുപ്പ്‌ വേണമെന്നും ചര്‍ച്ച പിന്നീട് മതിയെന്നും എളമരം കരീമും ബിനോയ്‌ വിശ്വവും ആവശ്യപ്പെട്ടു. വിവരാവകാശ കമീഷനുകളെ കേന്ദ്രസർക്കാരിന്റെ ഒരു വകുപ്പ്‌ മാത്രമാക്കി മാറ്റുകയാണെന്ന്‌ കെ കെ രാഗേഷ്‌  പറഞ്ഞു. ആവശ്യം  നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. പലവട്ടം സഭ നിർത്തി.
കാലാവധിയും വേതനവും കേന്ദ്രം തീരുമാനിക്കും
കേന്ദ്ര–- സംസ്ഥാന വിവരാവകാശ കമീഷനംഗങ്ങളുടെ കാലാവധിയും വേതനവും  കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നാണ് പ്രധാന ഭേദ​ഗതി.നിലവിൽ മുഖ്യവിവരാവകാശ കമീഷണർക്കും  അംഗങ്ങൾക്കും അഞ്ചുവർഷമാണ്‌ കാലാവധി. വേതനം തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളുടേതിന്‌ തുല്യവും. ഈ രണ്ട്‌ വ്യവസ്ഥയും ഒഴിവാക്കി.
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement