രാഹുലിന് വേണ്ടെങ്കിൽ പകരം അധ്യക്ഷനെ കണ്ടെത്തി രാഹുലിന് മാറാം ; രാഹുലിന്റെ നിഷ്‌ക്രിയത്വം കോൺഗ്രസിനെ തകര്‍ക്കും - വീരപ്പമൊയ്‌ലി

 
രാഹുലിന്റെ  നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം വീരപ്പമൊയ്‌ലി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് തോന്നുന്നെങ്കിൽ രാഹുൽ ഗാന്ധിക്ക് അതാകാം. പക്ഷെ പകരം ഒരാളെ കണ്ടെത്തിയാകണം രാഹുൽ ഗാന്ധി സ്ഥാനമൊഴിയേണ്ടതെന്ന്  വീരപ്പമൊയ്ലി പറഞ്ഞു. 
 
പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. നേതൃത്വം വേണ്ട രീതിയില്‍ പാര്‍ട്ടിക്കകത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് കോൺഗ്രസിനകത്ത്  ഇത്തരം കടുത്ത പ്രതിസന്ധികള്‍ ഉണ്ടായത് .  ഒരു ദേശീയ മാധ്യമത്തോടാണ് മൊയ്ലി വെളിപ്പെടുത്തൽ നടത്തിയത്.
 
 
 
 
 
 
Advertisement
Advertisement