മോദി സാഹിബ്, ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? ' തനിക്ക് പിഎച്ച്ഡി കിട്ടിയ വിവരം പങ്ക് വച്ച് ഉമര്‍ ഖാലിദ്

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പിഎച്ച്ഡി പൂര്‍ത്തിയാക്കി. താന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വിവരം ഉമര്‍ഖാലിദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

ട്വീറ്റിലും ഫേസ്ബുക്ക് പോസ്റ്റിലുമായി ഉമര്‍ തന്റെ സന്തോഷം പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധ ചെയ്താണ് താന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വിവരം ഉമര്‍ ഖാലിദ് അറിയിച്ചത്. 

' വിജയകരമായി പിഎച്ച്ഡി ഇന്ന് പൂര്‍ത്തിയാക്കി. അവസാനം ഡോ.ഉമര്‍ ഖാലിദ്' ആയി. 

' മോദി സാഹിബ്, ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? ' എന്ന് ഉമര്‍ എടുത്ത് ചോദിക്കുന്നു. നികുതിദായകരുടെ പണം ഉപയോഗിച്ച് ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നെന്ന് എബിവിപിയും ബിജെപിയും ആരോപിച്ചിരുന്നു. 

റിസര്‍ച്ച് സൂപ്പര്‍വൈസര്‍ ഡോ.സംഗീത ദാസ് ഗുപ്ത, എക്സ്റ്റേണല്‍ എക്സാമിനര്‍മാരായ പ്രൊഫ.പ്രഭു മഹാപത്ര, പ്രൊഫ.റോഹന്‍ ഡിസൂസ തുടങ്ങി കഴിഞ്ഞ ക്ഷുഭിതമായ കഴിഞ്ഞകാലത്ത് തനിക്കൊപ്പം നിന്നവര്‍ക്കും ഉമര്‍ ഖാലിദ് നന്ദി പറഞ്ഞു.

Advertisement
Advertisement