ഞാന്‍ വീണ്ടും പ്രധാനമന്ത്രിയാകും - നരേന്ദ്രമോദി ; ബിജെപി മുന്നൂറിലധികം സീറ്റ് നേടും - അമിത് ഷാ

താന്‍ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി . വികസനത്തിന്റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും. ബിഹാറിലെ പാലിഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു 

മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴില്‍ എന്‍ഡിഎ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Advertisement
Advertisement