ഉത്തര്‍പ്രദേശിലെ സ്ട്രോങ് റൂമില്‍ നിന്നും ഇവിഎം കടത്താന്‍ ശ്രമം; ബിഎസ്പി പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു

അമേഠിയ്ക്കു പിന്നാലെ ഉത്തര്‍പ്രദേശിലെ ഡൊമിയാ ഗഞ്ച് മണ്ഡലത്തിലെ സ്ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കടത്താന്‍ ശ്രമം. ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ അഫ്താബ് ആലത്തിനെതിരെ ബിജെപിയുടെ ജഗതംബിക പാല്‍ ആണ് മത്സരിക്കുന്നത്. മെഷീന്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

ഉത്തര്‍പ്രദേശ് ഡോട്ട് ഓര്‍ഗ് വെബ്സൈറ്റിലെ മാധ്യമപ്രവര്‍ത്തകനായ അനില്‍ തിവാരിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചത്. സിറ്റി ഹെഡ്ക്വാട്ടേഴ്സിലെ സ്ട്രോങ് റൂമില്‍ നിന്നും രണ്ടു വാഹനത്തില്‍ ഇവിഎം പുറത്തെടുക്കാന്‍ ശ്രമം നടന്നതായി തിവാരി ട്വിറ്ററില്‍ വ്യക്തമാക്കി. ഇവിഎം നിറച്ച വാഹനം പ്രധാന കവാടത്തില്‍വെച്ച് പ്രദേശവാസികളും ബിഎസ്പി പ്രവര്‍ത്തകരും വാഹനം തടഞ്ഞെന്ന് മഹാസഖ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായും തിവാരി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്താണ് അനില്‍ തിവാരി വീഡിയോ ട്വീറ്റു ചെയ്തത്. സംഭവത്തോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


നേരത്തെ അമേഠിയിലെ സ്ട്രോങ് റൂമുകളില്‍ നിന്നും ഇവിഎമ്മുകള്‍ പുറത്തെത്തിച്ച് ട്രക്കുകളില്‍ കടത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അമേഠിയില്‍ റീ ഇലക്ഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു

Advertisement
Advertisement