മധ്യപ്രദേശില്‍ അന്യമതസ്ഥനെ വിവാഹം ചെയ്ത യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ച് നാട്ടുകാരുടെ ക്രൂരത

അന്യമതസ്ഥനെ വിവാഹം ചെയ്ത യുവതിക്ക് ശിക്ഷ നല്‍കി നാട്ടുകാര്‍. 20 വയസുള്ള യുവതിയെ കൊണ്ട് പൊരിവെയിലത്ത് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചാണ് നാട്ടുകാര്‍ ശിക്ഷ നല്‍കിയത്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഭര്‍ത്താവിന്റെ ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞിട്ടും ഗ്രാമീണര്‍ ആര്‍പ്പുവിളിച്ച് ഇവരെ നിര്‍ബന്ധിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ പോലും സഹായിച്ചില്ല.

സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്പി വിനീത് ജെയിന്‍ പറഞ്ഞു. രണ്ട് പേര്‍ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു

Advertisement